സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ജര്‍മനിയില്‍ പരീക്ഷണ ഓട്ടം നടത്തി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം നിര്‍മിച്ച ‘കൊറാഡിയ ഐലിന്റ്’ ട്രെയിന്‍ പൂര്‍ണമായും ഹൈ!ഡ്രജന്‍ ഇന്ധനത്തിലാണ് ഓടുന്നത്.
അന്തരീക്ഷ മലിനീകരണം തീരെ ഉണ്ടാക്കാത്ത ‘സീറോ എമിഷന്‍’ വിഭാഗത്തിലുള്ള കൊറാ!!ഡിയ 100 കിലോമീറ്റര്‍ കന്നിയാത്രയില്‍ ഓടി. രണ്ടു ഹൈഡ്രജന്‍ ട്രെയിനുകളാണ് ഓട്ടം തുടങ്ങിയത്. ഫ്യൂവല്‍ സെല്ലുകളിലാണു ട്രെയിന്‍ പ്രവര്‍ത്തിക്കുക. ഇതിനുള്ളില്‍ ഹൈഡ്രജനും ഓക്‌സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉല്‍പാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിന്‍ ഓടുക.
പ്രവര്‍ത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തില്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളും. ആവശ്യത്തിലധികം ഊര്‍ജം ഉല്‍പാദിപ്പിച്ചാല്‍ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയില്‍ ശേഖരിക്കും. ഫുള്‍ ടാങ്ക് ഇന്ധനം ഉപയോഗിച്ച് 1000 കിലോമീറ്റര്‍ ഓടാന്‍ ട്രെയിനു കഴിയുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല