1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2017

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി ടോക്കിയോക്ക്, ലണ്ടന്‍ നഗരത്തിന് 20 ആം സ്ഥാനം മാത്രം. രണ്ടാം സ്ഥാനം സിംഗപൂരിനും മൂന്നാം സ്ഥാനം ജപ്പാനിലെ തന്നെ ഒസാക്കക്കുമാണ് ലഭിച്ചത്‌ലോകത്തെ 60 പ്രധാന നഗരങ്ങള്‍ പരിശോധിച്ചാണ് ഏറ്റവും സുരക്ഷിതമായ നഗരം കണ്ടെത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക്, റോഡ് സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരം എന്നിവയുടെ യായിരുന്നു മാനദണ്ഡങ്ങള്‍.

2015ലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിത നഗരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയിരുന്നു. എന്നാല്‍ 2015ല്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന സ്‌റ്റോക്ക് ഹോം ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടൊറന്‍േറായാണ് സ്ഥാനം മെച്ചപ്പെടുത്തിയ നഗരം. എട്ടാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കുതിച്ചു കയറിയിരിക്കുകയാണ് ടൊറന്‍േറാ. മെല്‍ബണ്‍ ഒമ്പതില്‍ നിന്ന് അഞ്ചിലേക്കും ഹോങ്‌കോങ് 11ല്‍ നിന്ന് ഒമ്പതിലേക്കും കയറി.

ഇന്ത്യന്‍ നഗരമായ ന്യൂഡല്‍ഹി 43ാം സ്ഥാനത്താണ്. ലണ്ടന്‍ 20ാം സ്ഥാനത്തുണ്ട്. അരക്ഷിതമായ നഗരങ്ങളില്‍ ഏറ്റവും മുന്നില്‍ പാകിസ്താനിലെ കറാച്ചിയാണ്. തൊട്ടു പിറകെ മ്യാന്‍മറിലെ യാംഗോണും ബംഗ്ലാദേശിലെ ധാക്കയും സ്ഥാനം പിടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.