1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2021

സ്വന്തം ലേഖകൻ: ആഗോള പൗരത്വവും താമസ ഉപദേശക സ്ഥാപനവുമായ ഹെന്‍ലി & പാര്‍ട്ണേഴ്സ് ലോകത്തിലെ ഏറ്റവും അഭിലഷണീയമായ പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു. റാങ്കിംഗിന്റെ മുകളിലുള്ള ജപ്പാന്‍, സിംഗപ്പൂര്‍ പാസ്പോര്‍ട്ടുപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് വീസ രഹിതമായി യാത്ര ചെയ്യാന്‍ കഴിയും.

2021ലെ അവസാന പാദത്തില്‍ പ്രവേശിക്കുമ്പോള്‍ റാങ്കിംഗില്‍ ഫലത്തില്‍ മാറ്റമില്ലാതെ 189 എന്ന സ്കോറുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പതിവുപോലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആഗോളതലത്തില്‍ ജര്‍മനി രണ്ടാം സ്ഥാനത്തും ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തും ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് നാലാം സ്ഥാനത്തും ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലാന്റ്സ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ അഞ്ചാം സ്ഥാനത്തുമാണ്.

ന്യൂസിലന്‍ഡ് ബെല്‍ജിയത്തിനും സ്വിറ്റ്സര്‍ലന്‍ഡിനും ഒപ്പം ആറാം സ്ഥാനത്താണ്. 185 രാജ്യങ്ങളില്‍ വീസാ കൂടാതെ പ്രവേശിക്കാന്‍ ചെക്ക് റിപ്പബ്ളിക്ക്, ഗ്രീസ്, മാള്‍ട്ട, നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റേററ്റ്സ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കഴിയും. ഇവരുടെ നില 7–ാം സ്ഥാനത്തുമാണ്. 185 സ്ഥലങ്ങളിലേക്ക് വിസ–ഫ്രീ അല്ലെങ്കില്‍ വിസ ഓണ്‍ ഡിമാന്‍ഡ് ആക്സസ് ലഭിക്കും. ഓസ്ട്രേലിയയും കാനഡയും എട്ടാം സ്ഥാനത്തും, ഹംഗറി ഒന്‍പതാം സ്ഥാനത്തും, ലിത്വാനിയ, പോളണ്ട്, സ്ളൊവാക്യ എന്നീ രാജ്യങ്ങള്‍ 182 സ്കോറുമായി 10–ാം സ്ഥാനത്തെത്തി.

ഇന്ത്യയുടെ സ്ഥാനം 90ാ മതാണ്. 58 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യൻ പാസ്പോര്‍ട്ടു ഉപയോഗിച്ച് വിസാരഹിതമായി യാത്ര ചെയ്യാവുന്നത്.
ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ക്ക് 40 ല്‍ താഴെ രാജ്യങ്ങളിലേക്ക് വീസ രഹിത അല്ലെങ്കില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.