1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2021

സ്വന്തം ലേഖകൻ: കോറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാൻ എത്തിയത്. വുഹാനിൽ രണ്ട്​ ദിവസങ്ങളിലായി നടന്ന സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവലിലാണ്​ ആയിരങ്ങൾ പ​ങ്കെടുത്തത്​.

മാസ്​ക്​ ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകൾ രണ്ട് ദിവസവും ആഘോഷമാക്കി. എന്നാൽ വുഹാൻ നഗരം ഇപ്പോൾ കോവിഡ്​മുക്​തമാണെന്നാണ്​ ഔദ്യോഗിക രേഖകളിലുള്ളത്​. ചൈനയിലെ ഏറ്റവും വലിയ ഔട്ട്​ഡോർ സംഗീതോത്സവമായ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം മൂലം നടത്തിയിരുന്നില്ല.

വുഹാനിലെ ഗാർഡൻ എക്​സ്​പോ പാർക്കിലാണ്​ ഇത്തവണ ആഘോഷം നടന്നത്​. ബീജീങിൽ അഞ്ച്​ ദിവസത്തെ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ നടക്കാറുണ്ട്​. മാസ്​ക്​ ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ പാട്ടിനൊപ്പം തുള്ളിയും പരിപാടി കാമറയിൽ പകർത്തിയുമൊക്കെ അവർ ആഘോഷിക്കുന്നത്​ വിഡിയോയിൽ കാണാം.

രണ്ടുമാസത്തിലേറെ നീണ്ട വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളും ലോക്​ഡൗണും കാരണം കോവിഡ്​ പൂർണമായും ഇല്ലാതായ പശ്​ചാത്തലത്തിൽ ഇത്തവണ കാണികളുടെ എണ്ണം നിയന്ത്രിച്ച്​ ഫെസ്റ്റിവൽ നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന്​ സംഘാടകർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.