
സ്വന്തം ലേഖകൻ: രണ്ട് വര്‍ഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നു. ബുധനാഴ്ച കസാഖ്‌സ്താന്‍ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തും.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് ഷി ജിന്‍പിങ് ചൈനയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത്. പുതിന്‍ – ഷി ജിന്‍പിങ് കൂടിക്കാഴ്ച നടന്നേക്കുമെന്ന് പുതിന്റെ വിദേശകാര്യ വക്താവ് യൂറി ഉഷകോവ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
അതേസമയം ഇരുവരും തമ്മില്‍ എന്തൊക്കെ വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം യൂറോപ്യന്‍ രാജ്യങ്ങളേയും അമേരിക്കയും അകറ്റിയിട്ടുണ്ട്. തായ്‌വാനില്‍ ചൈന നടടത്തുന്ന നീക്കങ്ങളും അമേരിക്ക വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല