1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2015

സ്വന്തം ലേഖകന്‍: പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനെ ഇസ്രായേല്‍ കൊന്നു? വെളിപ്പെടുത്തലുമായി പലസ്തീന്‍ അന്വേഷണസംഘം. എന്നാല്‍ കൊലയാളിയെ കണ്ടെത്താനും കൃത്യമായ മരണകാരണം അറിയാനും അല്പ സമയം കൂടി വേണമെന്ന് അന്വേഷണസംഘം മേധാവി തൗഫിഖ് തിരാവി വ്യക്തമാക്കി.

അറഫാത്തിന്റെ മരണത്തിന്റെ പതിനൊന്നാം വാര്‍ഷികം ആചരിക്കാന്‍ പലസ്തീന്‍ ഒരുങ്ങുന്ന വേളയിലാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. അന്വേഷണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സംഘം പുറത്തുവിട്ടിട്ടില്ല. 2009ലാണ് പലസ്തീന്‍ യാസര്‍ അറഫാത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

2004 നവംബറില്‍ പാരീസിലെ ആസ്?പത്രിയില്‍വെച്ച് ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്നാണ് അറഫാത്ത് മരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി നേരത്തേത്തന്നെ പലസ്തീന്‍ ആരോപിച്ചിരുന്നു.

അറഫാത്തിന്റേറത് കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ സുഹ 2012 ല്‍ ഫ്രാന്‍സിലെ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അതേ വര്‍ഷം റാമള്ളയിലെ അറഫാത്തിന്റെ ശവകുടീരം തുറക്കുകയും ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, റഷ്യന്‍ എന്നിങ്ങനെ മൂന്നംഗ അന്വേഷണസംഘം അറുപതോളം അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇക്കഴിഞ്ഞ സപ്തംബറില്‍ ഫ്രഞ്ച് അന്വേഷണസംഘം തെളിവുകള്‍ കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ അപ്പീലുമായി സുഹ കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തേ റഷ്യ നടത്തിയ അന്വേഷണവും തെളിവുകളുടെ അഭാവത്തില്‍ അവസാനിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.