1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2021

സ്വന്തം ലേഖകൻ: യമന്‍ പ്രതിസന്ധി അവസാനിപ്പിച്ച് സമഗ്രമായ രാഷ്ട്രീയ പ്രമേയത്തിലെത്താനുള്ള പുതിയ പദ്ധതി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന രാജ്യവ്യാപക വെടി നിര്‍ത്തല്‍ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

യമന്‍ സര്‍ക്കാരും ഹൂതികളും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകളും പുതിയ പദ്ധതിയുടെ ഭാഗമായി പുനരാരംഭിക്കുമെന്ന് ഫൈസല്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോടും പങ്കാളികളോടും യമന്‍ സര്‍ക്കാരുമായും ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഹൂത്തികളെ അംഗീകരിക്കാനും ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും ആയുധങ്ങള്‍ താഴെവെക്കാനും ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ ആവുന്നതെല്ലാം ചെയ്യും.

പോരാട്ടം അവസാനിപ്പിക്കുന്നതും രാഷ്ട്രീയ പരിഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മാത്രമാണ് മുന്നോട്ടുള്ള വഴിയെന്നും ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. യമന്റെയും മേഖലയുടേയും സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള രാജ്യത്തിന്റെ ആശങ്കയുടെയും യമനില്‍ സമാധാനത്തെ പിന്തുണയ്ക്കുന്നതിനും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുമുള്ള ഗൗരവവമേറിയതും പ്രായോഗികവുമായ നടപടികളുടെ തുടര്‍ച്ചയാണ് പദ്ധതി.

യമന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ബൈല്‍, ജനീവ, കുവൈറ്റ്, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ക്ക് അനുസൃതമായി യമന്‍ പാര്‍ട്ടികള്‍ക്കിടയില്‍ സമഗ്രമായ ഒരു രാഷ്ട്രീയ പ്രമേയത്തിലെത്താനുള്ള ശ്രമങ്ങള്‍ക്കും സൗദിയുടെ ശ്രമം കൂടിയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.