1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന പോരാട്ടാം താത്ക്കാലികമയി നിര്‍ത്തി വക്കാന്‍ അമേരിക്ക് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദമാമിലെത്തി. യെമനിലെ സാധാരണക്കാരുടെ സ്ഥിതി കൂടുതല്‍ അരക്ഷിതമായ പശ്ചാത്തലത്തിലാണ് കെറിയുടെ സന്ദര്‍ശനം.

യെമനില്‍ ഭരണകൂടത്തിനെതിരെ ഹൗതികള്‍ നടത്തുന്ന ആക്രമണത്തിന് സൗദി സഖ്യസേന ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഇറാന്റെ സഹായത്തോടെയാണ് ഹൗതികളുടെ മുന്നേറ്റം. ഇതിനിടയില്‍ മരിച്ചു വീഴുന്ന സാധാരണക്കാരുടെ ആശങ്കാജനകമാം വിധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ സൗദി സന്ദര്‍ശനം.

യെമനില്‍ സൗദി നടത്തുന്ന അക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവപ്പിക്കുകയാണ് കെറിയുടെ പ്രധാന അജന്‍ഡ. ഇതുവഴി യെമനിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം യെമനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് വന്‍ശക്തികള്‍ മുന്‍കൈയ്യെടുത്ത് പരിഹാരം കാണണമെന്ന് യെമന്‍ വിദേശകാര്യ മന്തി റെയാദ് യാസീന്‍ അബ്ദുള്ള പറഞ്ഞു. ഇതു സംബന്ധിച്ച് ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യെമനിലേക്കുള്ള അടിയന്തര സഹായവും ചര്‍ച്ച ചെയ്യും. 6 കോടി 80 ലക്ഷം ഡോളര്‍ സഹായം അമേരിക്ക നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.