1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2015

സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ സൗദി നടത്തുന്ന വ്യോമാക്രമണം രൂക്ഷമായി. ഹൗതികള്‍ സൗദിയിലേക്ക് റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമാണം തുടങ്ങിയതോ ടെകരയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് സൗദി.

ഹൗതി തീവ്രവാദികളില്‍ നിന്നുള്ള വ്യോമാക്രമണം തടയാന്‍ കരയാക്രമണം ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് സൗദി പ്രഖ്യാപിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടക്കുന്നതിന് തൊട്ടുമുമ്പ് യെമനിലെ ഹൗതി കേന്ദ്രങ്ങള്‍ക്ക് നേരെ രൂക്ഷമായ വ്യോമാക്രമണം നടത്തുകയും ചെയ്തു.

യെമന്‍ തലസ്ഥാനമായ സനായിലെ ഹൗതി ശക്തി കേന്ദ്രങ്ങളെയും ഇവരുടെ ഷെല്ലാക്രമണ സംവിധാനങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം നടത്തിയത്. ഏതു നിമിഷവും കരയാക്രമണം പ്രതീക്ഷിക്കാമെന്നും ഇത്തരം ആക്രമണങ്ങളെ തടയാന്‍ എല്ലാ മാര്‍ഗങ്ങളും ആരായുമെന്നും സൗദി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സരി അല്‍അറേബ്യ ടിവി ചാനലിനോട് വ്യക്തമാക്കി.

സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിന് താത്കാലിക വിരാമമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റിയാദിലെത്തി ഇന്നലെ ചര്‍ച്ചകള്‍ ആരംഭിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ താത്കാലിക വെടിനിര്‍ത്തലില്‍ എത്താനാണ് ചര്‍ച്ചകള്‍ തുടരുന്നത്.

യെമനിലെ ഏദന്‍ തുറമുഖ നഗരത്തില്‍ നിന്ന് വിദേശ സൈനികരെ പിന്‍വലിക്കണമെന്ന് യെമന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സൗദി പരിഗണിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഹൗതികളുമായി ശക്തമായ പോരാട്ടം നടക്കുന്ന സ്ഥലമാണ് പ്രമുഖ തുറമുഖ നഗരമായ ഏദന്‍.

കഴിഞ്ഞ ദിവസം ഹൗകള്‍ സൗദിയിലെ നജ്‌റാന്‍ പട്ടണത്തിനു നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങള്‍ ഷെല്ലാക്രമണം നടത്തിയ കാര്യം ഹൗതികളും സ്ഥിരീകരിച്ചിട്ടുണ്ട്. ജിസാന്‍ പ്രവിശ്യയിലും ഹൗതി വിമതരുടെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് രണ്ട് സൗദി പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യോമാക്രമണം സൗദി ശക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.