1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2017

സ്വന്തം ലേഖകന്‍: യെമന്‍ മുന്‍ പ്രസിഡന്റ് സാലിഹും ഇറാന്‍ പിന്തുണക്കുന്ന ഹൂതി വിമതരും അകലുന്നു, ഉപരോധം പിന്‍വലിച്ചാന്‍ സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാലിഹ്. യെമന് എതിരേയുള്ള ഉപരോധം പിന്‍വലിച്ചാല്‍ ഹൗതികള്‍ക്ക് എതിരേ പോരാടുന്ന സൗദി സഖ്യവുമായി ചര്‍ച്ചയ്ക്കു തയാറാണെന്നായിരുന്നു സാലിഹിന്റെ വാക്കുകള്‍. സാലിഹിന്റെ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി അറബ് ഗ്രൂപ്പിലേക്കു മടങ്ങി വരുമെന്നു പ്രതീക്ഷിക്കുന്നതായി സൗദി സഖ്യവും വ്യക്തമാക്കി.

ഇറാന്റെ പിന്തുണയുള്ള ഹൂതികളുമായി സാലിഹ് കൂട്ടുചേര്‍ന്നതില്‍ സൗദി സഖ്യം നേരത്തെ മുതല്‍ നീരസത്തിലായിരുന്നു. 2014 ലാണ് സാലിഹിന്റെ പാര്‍ട്ടിയും ഹൂതികളും സംയുക്തമായി യെമനിലെ ഹാദി സര്‍ക്കാരിനെതിരേ പോരാട്ടം തുടങ്ങിയത്. തലസ്ഥാനമായ സനാ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഹാദി ഏഡനിലേക്കു പലായനം ചെയ്തു. ഹൂതികളുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ ഹാദി സര്‍ക്കാരിനെ സഹായിക്കാനായി സൗദി സഖ്യം യെമനിലെ ഹൂതികള്‍ക്ക് എതിരേ വ്യോമാക്രമണം ആരംഭിച്ചെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.

ഇതിനിടെ സാലിഹിനെ അനുകൂലിക്കുന്നവരും ഹൂതികളും തമ്മില്‍ സനായില്‍ ബുധനാഴ്ച ആരംഭിച്ച പോരാട്ടം തുടരുകയാണ്. ഇതിനകം 40 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാനും സൈനിക കേന്ദ്രങ്ങളുടെയും മന്ത്രാലയങ്ങളുടെയും നിയന്ത്രണം സാലിഹിന്റെ പോരാളികള്‍ പിടിച്ചതായാണ് റിപ്പോര്‍ട്ട്. യെമനില്‍ സൗദി സഖ്യത്തിന് തലവേദനയായിരുന്ന ഹൂതിസാലിഹ് സഖ്യം തകര്‍ന്നിതോടെ ഇറാനെതിരാ നീക്കങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് സൗദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.