
സ്വന്തം ലേഖകൻ: ഗായകൻ ഡോ കെ ജെ യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം. ബ്രിട്ടനിൽ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യുകെയിലെ ഇന്തോ ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യുകെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.
ബ്രിട്ടീഷ് എം പി മാർട്ടിൻ ഡേ, ബ്രിട്ടീഷ് പാർലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടർ സെക്രെട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ബ്രിട്ടനിലെ പ്രമുഖരായ മലയാളികളും പങ്കെടുത്തു. യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ്, മകൻ വിജയ് യേശുദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പരിപാടിയിൽ യുകെ ഇവന്റ് ലൈഫ് ഡയറക്ടർമാരായ ഫിലിപ്പ് എബ്രഹാം, നോർഡി ജേക്കബ്, സുദേവ് കുന്നത്, യു കെ ഇന്ത്യ ബിസിനസ് ഫോറം ഡയറക്ടർ പയസ് കുന്നശ്ശേരി, കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല