1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2017

സ്വന്തം ലേഖകന്‍: പാവങ്ങള്‍ക്ക് 5 രൂപയ്ക്ക് ഊണും അത്താഴവും, യുപിയില്‍ യോഗി ആദിത്യനാഥിന്റെ അന്നപൂര്‍ണ ഭോജനാലയ പദ്ധതി വരുന്നു. സംസ്ഥാനത്ത് ഊനീളം അന്നപൂര്‍ണ ഭോജനാലയങ്ങള്‍ തുറന്നാണ് പാവങ്ങള്‍ക്കു അഞ്ചു രൂപയ്ക്കു ഊണ് പദ്ധതി നടപ്പാക്കുന്നത്. യുപിയില്‍ ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതിയെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ അമ്മ കാന്റീനിന്റെ മാതൃകയിലാണ് യുപിയില്‍ പദ്ധതി നടപ്പിലാക്കിയത്. മൂന്നു രൂപയ്ക്ക് ഇവിടെ പ്രഭാതഭക്ഷണം കഴിക്കാം. ഉച്ചയൂണിനും അത്താഴത്തിനും അഞ്ചു രൂപയാണ്. ചോറ്, റൊട്ടി, പരിപ്പുകറി, പച്ചക്കറി തുടങ്ങിയവയാണ് ഉച്ചയ്ക്കും രാത്രിയിലും വിളമ്പുക. യോഗി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്.

ആദ്യഘട്ടച്ചില്‍ 200 അന്നപൂര്‍ണ ഭോജനാലയങ്ങളാണ് പ്രവ!ര്‍ത്തിക്കുക. പാവങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഇടയ്ക്കിടെ ഭോജനാലയങ്ങളില്‍ പരിശോധനകളും നടക്കുമെന്നു സര്‍ക്കാ!ര്‍ വൃത്തങ്ങള്‍ അറിയിച്ചു. തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതാനും ആഴ്ചയ്ക്കകം പദ്ധതി ഉത്ഘാടനം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.