
സ്വന്തം ലേഖകൻ: വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ഒന്നര കോടി രൂപ വിലമതിക്കുന്ന വീടും ആഡംബര വസ്ത്രങ്ങളും 19 ലക്ഷത്തിനു മേല്‍ വിലമതിക്കുന്ന ഡിസൈനര്‍ ബാഗുകളുമെല്ലാം 19-കാരിയായ പെണ്‍കുട്ടി സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാം താരമോ സെലിബ്രിറ്റിയോ ഒന്നുമല്ലാത്ത ഇംഗ്ലണ്ട് സ്വദേശിയായ ജോര്‍ജിയ പോര്‍ട്ടൊഗാലോയാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. പതിനാറാം വയസില്‍ തന്റെ കോളേജ് പഠനം താല്ക്കാലികമായി അവസാനിപ്പിച്ച ശേഷമാണ് ജോര്‍ജിയയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമായ സംഭവങ്ങള്‍ ഉണ്ടായത്.
കോളേജില്‍ താനൊരിക്കലും സന്തോഷവതിയായി ഇരിക്കില്ല എന്നും കോളേജ് തന്നെ ഒരിക്കലും സന്തോഷിപ്പിക്കുകയും ഇല്ല എന്ന തിരിച്ചറിവിലാണ് ജോര്‍ജിയ കോളേജ് പഠനം ഉപേക്ഷിച്ചത്. ആദ്യമൊക്കെ ജോര്‍ജിയയുടെ ഈ തീരുമാനത്തെ പലരും സംശയത്തോടെയാണ് കണ്ടത്. ജോര്‍ജിയയുടെ പുതിയ ചുവട് വെയ്പായിരുന്നു പിന്നീട് ജീവിതത്തില്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍ എങ്ങനെ പ്രശസ്തര്‍ ആകാം എന്ന് ആളുകളെ പഠിപ്പിക്കുന്ന തൊഴില്‍ ജോര്‍ജിയ ആരംഭിച്ചു. 2018ല്‍ ഇറ്റലിയില്‍ മുത്തശ്ശിക്കൊപ്പം താമസിക്കവേയാണ് പുതിയ ആശയം ജോര്‍ജിയയുടെ മനസ്സില്‍ കടന്നു കൂടിയത്.
ഒട്ടേറെ ആളുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തര്‍ ആവണം എന്ന് ആഗ്രഹമുണ്ട്. ഉടന്‍ തന്നെ പേപ്പറും പേനയുമെടുത്ത് ഏകദേശം 88 പേജോളം തന്റെ മനസ്സില്‍ വന്നത് മുഴുവനും ജോര്‍ജിയ കുത്തിക്കുറിച്ചു. ആ കുറിപ്പ് തന്നെ നല്ലൊരു തുക വരുമാനമുണ്ടാക്കി കൊടുത്തു. 10 പൗണ്ട് വരെ ഓരോ പോസ്റ്റും വിലയിട്ടു തുടങ്ങി. പ്രശസ്തരായ സെലിബ്രിറ്റികളുടെ ഇന്‍സ്റ്റാഗ്രാം പേജുകളും ചിത്രങ്ങളും നിരീക്ഷിച്ചു കൊണ്ടാണ് ജോര്‍ജിയയുടെ തുടക്കം.
ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി ആദ്യ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫോളോവേഴ്‌സ് എത്തിത്തുടങ്ങി. അവരുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കിയും അവരോടുള്ള ആശയവിനിമയവും വഴി ജോര്‍ജിയ മുന്നേറി. അവരുടെ പോസ്റ്റുകള്‍ക്ക് കമന്റ് നല്‍കാന്‍ ശ്രദ്ധിച്ചു. അവര്‍ അത് ശ്രദ്ധിക്കുകയും തിരിച്ചു തന്നെ ഫോളോ ചെയ്യാനും തുടങ്ങി. 121K ഫോളോവേഴ്‌സ് ജോര്‍ജിയയുടെ പേജിന് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ലഭിച്ചു.
ഇത്രയും നാളിനകം അവര്‍ 15000 വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കഴിഞ്ഞു. ഇന്നിപ്പോള്‍ ജോര്‍ജിയയുടെ ഒരു പോസ്റ്റിനു തന്നെ 4000 പൗണ്ട് അതായത് മുപ്പത്തിയെണ്ണായിരത്തി അഞ്ഞൂറോളം രൂപ വരുമാനം ഉണ്ട്. ഒട്ടേറെ ഡെഡിക്കേഷന്‍ കൊണ്ടു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇന്ന് താന്‍ എത്തിയ നിലയിലെത്താന്‍ മറ്റുള്ളവര്‍ക്കും കഴിയൂ എന്നാണ് ജോര്‍ജിയ പറയുന്നത്. മൂന്നു വര്‍ഷം കാമുകനായിരുന്ന ജോര്‍ദനുമായി ഇക്കഴിഞ്ഞ ജൂണിലായിരുന്നു ജോര്‍ജിയയുടെ വിവാഹ നിശ്ചയം. 2024ല്‍ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോര്‍ജിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല