
സ്വന്തം ലേഖകൻ: യേശു ക്രിസ്തുവിെൻറ ഉയർത്തെഴുന്നേൽപ്പ് പുനർസൃഷ്ടിക്കാനൊരുങ്ങിയ പാസ്റ്റർക്ക് ദാരുണാന്ത്യം. ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാനായി, തന്നെ ജീവനോടെ കുഴിച്ചുമൂടാൻ പാസ്റ്റർ ആവശ്യപ്പെടുകയായിരുന്നു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.
വിശ്വാസികളെ സാക്ഷിയാക്കി ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടക്കുകയായിരുന്നു. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും പാസ്റ്റർ വിശ്വാസികളോട് അവകാശപ്പെട്ടു. ഉയര്‍ത്തെഴുന്നേല്‍പ്പിന് പോകും മുമ്പ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് സാക്ഷികളായവർക്ക് പാസ്റ്റർ ആത്മവിശ്വാസവും നല്‍കിയിരുന്നു.
ഇയാളുടെ അവകാശവാദം വിശ്വസിച്ച അനുയായികൾ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കുഴി മാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേർക്കെതിരെ അധികൃതർ കേസെടുത്തു. മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് ഇവർ സംഭവം പോലീസിനെ അറിയിക്കുന്നത്. സഹായികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല