1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2023

സ്വന്തം ലേഖകൻ: റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ വൻ ജനാവലിയുടെയും ക്യാമറകളുടെയും സാന്നിധ്യത്തിൽ യുക്രെയ്ന്‍ സൈനികരുടെ തലവെട്ടിയതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങൾ വഴി ഈ വിഡിയോ അതിവേഗം ആഗോളതലത്തലത്തില്‍ വ്യാപിച്ചതായി വാർത്താ ഏജൻസിയായ അസോഷിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതായി സംഘടനകളോ റഷ്യന്‍ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല. പൂര്‍ണ്ണമായ അന്വേഷണത്തിന് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോഡിമർ സെലൻസ്കി ഉത്തരവിട്ടതായി കീവില്‍നിന്നുമുള്ള എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേസമയം, റഷ്യൻ സൈന്യം യുക്രെയ്നിലെ ബാക്മുട്ട് പ്രവിശ്യയിലെ മൂന്നു ജില്ലകളില്‍ ഘോരയുദ്ധം നടത്തി നിരവധി നിര്‍ദോഷികളെ കൊലചെയ്തു വിജയക്കൊടി പറപ്പിയ്ക്കുന്നു. യുദ്ധക്കെടുതിയില്‍ മുറിവേറ്റു അതിവേദനയോടെ പൊട്ടിക്കരയുന്ന സഹസൈനികനെ രക്ഷിക്കാനോ വൈദ്യസഹായം നൽകാനോയുള്ള യാതൊരു സൗകര്യവും ഇല്ലാത്തതിനാല്‍ തല വെട്ടിമാറ്റി മുക്തികൊടുത്തതായി റഷ്യന്‍ സൈനീക മേധാവികള്‍ പറയുന്നു. മരിച്ചവന്‍റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈനികര്‍ തന്നെ ഊരിയെടുത്തുകൊണ്ടുപോകുന്ന വിഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കയച്ചതായി യുക്രെയ്ന്‍ അധികൃതര്‍ അവകാശപ്പെടുന്നു.

2022, ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടെ ബലാൽസംഘം അടക്കമുള്ള ക്രൂരപീഢനം അനുദിനം വർധിക്കുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലും ഇതിൽപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. 1917-ലെ റഷ്യന്‍ വിപ്ലവത്തിന് മുന്‍പായി ഏകാധിപത്യ രാജകീയ ഭരണം നടത്തിയിരുന്ന റ്റിസാര്‍ നിക്കോളാസ് രണ്ടാമന്‍റെ ഭീകര കാലഘട്ടത്തിലേക്ക് റഷ്യ വഴുതിവീഴുന്നതിന്‍റെ തുടക്കമായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.