1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
സുകുമാരക്കുറുപ്പി​ന്റെ കഥ പറയുന്ന സിനിമക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
സുകുമാരക്കുറുപ്പി​ന്റെ കഥ പറയുന്ന സിനിമക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
സ്വന്തം ലേഖകൻ: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്​’ സിനിമക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. സിനിമ സുകുമാരക്കുറുപ്പെന്ന ക്രിമിനലിനെ മഹത്വവൽക്കരിക്കുന്നില്ലെന്നോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന്​ ബോധ്യപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ ചാക്കോയുടെ ഭാര്യ ശാന്തമ്മ(62), മകൻ ജിതിൻ (36) എന്നിവരാണ്​ ദുൽഖർ സൽമാന്​ വക്കീൽ നോട്ടീസ്​ അയച്ചത്​. 1984ലാണ്​ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് കാറിൽ …
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി  നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
സ്വന്തം ലേഖകൻ: ബിഞ്ച് വാച്ച് ആരാധകരുടെ പ്രിയപ്പെട്ട സീരീസായ മണി ഹീസ്റ്റ് അഞ്ചാം സീസണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷം. നാലാം സീസണിന് ശേഷം സ്‌പെയ്‌നില്‍ ആകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അഞ്ചാം സീസണ്‍ പ്രൊഡക്ഷന്റെ കാര്യത്തില്‍ നേരത്തെ ആരാധകര്‍ ആശങ്ക പങ്കു വെച്ചിരുന്നു. സീരീസിന്റെ അവസാന ഭാഗമാണിതെന്നതില്‍ ദുഖമുണ്ടെന്നാണ് പലരും ട്വീറ്റ് …
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
സ്വന്തം ലേഖകൻ: സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് ‘പ്രേമലേഖന’വുമായി നടി അഹാന കൃഷ്ണകുമാർ. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്. സൈബർ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല …
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ദൃശ്യം 2; മോഹൻലാൽ ചിത്രം അടുത്ത മാസം തുടങ്ങും
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ദൃശ്യം 2; മോഹൻലാൽ ചിത്രം അടുത്ത മാസം തുടങ്ങും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളി മോഹൻലാൽ ചിത്രവും. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിൻ്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്ന തൊടുപുഴയിലാവും ആദ്യ ഷെഡ്യൂൾ ചിത്രീകരണം എന്നാണ് റിപ്പോർട്ട്. സിനിമാ താരങ്ങൾ പ്രതിഫലം …
“ഇനി ഞാൻ സ്വതന്ത്രൻ,” സിനിമാ സംഘടനകളുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തി ലിജോ ജോസ് പെല്ലിശ്ശേരി
“ഇനി ഞാൻ സ്വതന്ത്രൻ,” സിനിമാ സംഘടനകളുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തി ലിജോ ജോസ് പെല്ലിശ്ശേരി
സ്വന്തം ലേഖകൻ: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും ഉന്നംവെച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോലിചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും താന്‍ ഇന്ന് മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് വ്യക്തമാക്കി. തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. …
“വാരിയംകുന്നൻ” സിനിമയുടെ പേരിൽ പൃഥ്വിരാജിന് നേരെ സൈബർ ആക്രമണം രൂക്ഷം
“വാരിയംകുന്നൻ” സിനിമയുടെ പേരിൽ പൃഥ്വിരാജിന് നേരെ സൈബർ ആക്രമണം രൂക്ഷം
സ്വന്തം ലേഖകൻ: പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ നടൻ പൃഥ്വിക്കെതിരേ സൈബർ ആക്രമണം ശക്തമാകുകയാണ്. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മ​ദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ചിത്രത്തിൽനിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. …
ജസ്റ്റിൻ ബീബെറിനെതിരെ ലൈംഗിക ആരോപണവുമായി യുവതികൾ; നിഷേധിച്ച് ​ഗായകൻ
ജസ്റ്റിൻ ബീബെറിനെതിരെ ലൈംഗിക ആരോപണവുമായി യുവതികൾ; നിഷേധിച്ച് ​ഗായകൻ
സ്വന്തം ലേഖകൻ: പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരേ ആദ്യമായി രംഗത്തെത്തിയത്. 2014 ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ജൂണ്‍ 20നായിരുന്നു ഈ ട്വീറ്റ്. ഇത് വലിയ …
മലബാര്‍ വിപ്ലവ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകാന്‍ പൃഥ്വിരാജ്; സംവിധാനം ആഷിഖ് അബു
മലബാര്‍ വിപ്ലവ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകാന്‍ പൃഥ്വിരാജ്; സംവിധാനം ആഷിഖ് അബു
സ്വന്തം ലേഖകൻ: നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്നു. ചരിത്രകഥയുമായാണ് വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് എത്തുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ആഷിഖ് സിനിമയാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാര്‍ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു …
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
സ്വന്തം ലേഖകൻ: നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതു മുതൽ വിവാഹ നിശ്ചയ ചടങ്ങിൽനിന്നുളള ചിത്രങ്ങൾക്കായി തിരയുകയായിരുന്നു സോഷ്യൽ മീഡിയ. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ. വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ …
ഇതാണ് ആ പിടികിട്ടാപ്പുള്ളി! പെരുന്നാളിന് “കുറുപ്പ്” പുതിയ പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ
ഇതാണ് ആ പിടികിട്ടാപ്പുള്ളി! പെരുന്നാളിന് “കുറുപ്പ്” പുതിയ പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ
സ്വന്തം ലേഖകൻ: പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ച സുകുമാരക്കുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ പുതിയ പേസ്റ്റര്‍ പുറത്തുവിട്ടു. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരം. ഈദ് പ്രമാണിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ്.പെരുന്നാള്‍ റിലീസായി തിയേറ്ററുകളില്‍ …