1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി
തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി
സ്വന്തം ലേഖകന്‍: തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സഈദ് ഗോബാഷ് വ്യക്തമാക്കി. ജനീവയില്‍ നടക്കുന്ന രാജ്യാന്തര തൊഴില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതു ഗുരുതര നിയമലംഘനമായാണ് യുഎഇ കാണുന്നതെന്നു തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദിമാസ് …
പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്താം, പത്രപ്പരസ്യം നല്‍കാതെ
പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്താം, പത്രപ്പരസ്യം നല്‍കാതെ
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്താന്‍ ഇനിമുതല്‍ പത്രപ്പരസ്യം നല്‍കേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിലോ വീട്ടു പേരിലോ തിരുത്തല്‍ വരുത്താനാണ് പത്രപ്പരസ്യം നല്‍കേണ്ട ആവശ്യം ഇല്ലാതായത്. ചെറിയ തെറ്റുകള്‍ക്കുപോലും പരസ്യം നിര്‍ബന്ധമാണെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ നിര്‍ദേശം നല്‍കി. പേരിലെയും വീട്ടു പേരിലെയും അക്ഷരത്തെറ്റ് തിരുത്തണമെങ്കില്‍ അപേക്ഷ നല്‍കുന്നതിനു …
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കോള്‍സെന്റര്‍ നമ്പര്‍ ഏകീകരിച്ചു, പുതിയ നമ്പര്‍ 19911, മലയാളത്തിലും സേവനം
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കോള്‍സെന്റര്‍ നമ്പര്‍ ഏകീകരിച്ചു, പുതിയ നമ്പര്‍ 19911, മലയാളത്തിലും സേവനം
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ നമ്പര്‍ ഏകീകരിച്ചു. ഇനി മുതല്‍ മന്ത്രാലയവ്യ്മായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും 19911 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ ഈ നമ്പറില്‍ സേവനം ലഭ്യമാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വീട്ടുവേലക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കാനും പരാതികള്‍ ബോധിപ്പിക്കാനും ഏകീകൃത നമ്പറില്‍ …
ഹിജഡകള്‍,അര്‍ദ്ധ നാരികള്‍ ദൈവത്തിന്റെ സൃഷ്ടിയോ?തിന്മ ചെയ്യുന്നവരെ ചൂണ്ടിക്കാട്ടി അവരെ ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നവര്‍ അജ്ഞതയിലോ, അതോ സാത്താന്റെ വക്താക്കളോ?
ഹിജഡകള്‍,അര്‍ദ്ധ നാരികള്‍ ദൈവത്തിന്റെ സൃഷ്ടിയോ?തിന്മ ചെയ്യുന്നവരെ ചൂണ്ടിക്കാട്ടി അവരെ ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നവര്‍ അജ്ഞതയിലോ, അതോ സാത്താന്റെ വക്താക്കളോ?
                                    ജെയിംസ് ജോസ്. (എന്നും ഏറെ ചര്‍ച്ചകള്‍ക്കും ആശയപരമായ സംഘട്ടനങ്ങള്‍ക്കും വഴി തെളിച്ചിട്ടുള്ള ഒരു വിഷയമാണ് സ്വവര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗരതിയും. ലോകമെങ്ങും സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍  വെറുക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റ്‌റെ …
ഖത്തറില്‍ പിരിച്ചുവിടല്‍ തുടര്‍ക്കഥയാകുന്നു, മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയില്‍
ഖത്തറില്‍ പിരിച്ചുവിടല്‍ തുടര്‍ക്കഥയാകുന്നു, മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയില്‍
സ്വന്തം ലേഖകന്‍: ഖത്തറില്‍ പിരിച്ചുവിടല്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലി നഷ്ടമായത്. എണ്ണ, പ്രകൃതി വാതക മേഖലയിലെ വിവിധ കമ്പനികളാണ് വ്യാപകമായി ജീവനക്കാരെ പിരിച്ചു വിടുന്നത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചു വിടല്‍ നോട്ടീസ് കൈപ്പറ്റിയത്. ഖത്തറില്‍ ഏറ്റവും മികച്ച വേതനവും …
കുവൈത്തില്‍ സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞും തങ്ങിയാല്‍ കുറ്റക്കാരന്‍ സ്‌പോണ്‍സറാണെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്തില്‍ സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞും തങ്ങിയാല്‍ കുറ്റക്കാരന്‍ സ്‌പോണ്‍സറാണെന്ന് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞതിനു ശേഷവും തങ്ങിയാല്‍ കുറ്റക്കാരന്‍ സ്‌പോണ്‍സറാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കുവൈത്തില്‍ അനധികൃതമായി താങ്ങാനുള്ള കാരണമാക്കരുതെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്ത നിരവധി പേര്‍ കുവൈത്തില്‍ കഴിയുന്നതായാണ് താമസവിഭാഗത്തിന്റെ കണക്ക്. സ്വദേശികളുടെയും വിദേശികളുടെയും …
പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. ജോലി ചെയ്യുന്ന രാജ്യത്തു വച്ചുതന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള നിയമ നിര്‍മാണപ്രക്രിയയില്‍ വലിയ പുരോഗതിയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നസിം സെയ്ദി പറഞ്ഞു. ജനപ്രാതിനിധ്യ ഭേദഗതി സംബന്ധിച്ചു കമ്മിഷന്റെ അഭിപ്രായം …
സൗദിയില്‍ ബിനാമി ബിസിനസുകാരെ കുടുക്കാന്‍ പുതിയ നിയമം, ഉന്നം പ്രവാസികള്‍
സൗദിയില്‍ ബിനാമി ബിസിനസുകാരെ കുടുക്കാന്‍ പുതിയ നിയമം, ഉന്നം പ്രവാസികള്‍
സ്വന്തം ലേഖകന്‍: സൗദിയിൽ ബിനാമി ബിസിനസുകാരെ കുടുക്കാന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് നീക്കം. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വ്യവസായ വാണിജ്യ മന്ത്രാലയമാണ് കൂടുതല്‍ കര്‍ക്കശമായ പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കുന്നത്. സൗദികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസുകള്‍ നിയന്ത്രിക്കുന്നതില്‍ കാര്യമായ വിജയം കാണാത്ത സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ട് വരുന്നത്. ബിനാമി ബിസിനസില്‍ ഏര്‍പ്പെടുന്ന …
പ്രവാസികളുടെ പുനരധിവാസ പാക്കേജ്, ബാങ്കുകള്‍ മുഖം തിരിക്കുന്നു, മുഴുവന്‍ ഭാരവും നോര്‍ക്കയുടെ ചുമലില്‍
പ്രവാസികളുടെ പുനരധിവാസ പാക്കേജ്, ബാങ്കുകള്‍ മുഖം തിരിക്കുന്നു, മുഴുവന്‍ ഭാരവും നോര്‍ക്കയുടെ ചുമലില്‍
സ്വന്തം ലേഖകന്‍: വിദേശവാസം കഴിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസ പാക്കേജിനോടു ബാങ്കുകള്‍ക്ക് അവഗണനാ മനോഭാവം. ഒപ്പം കേന്ദ്ര സര്‍ക്കാരും കൈ മലര്‍ത്തുന്നതോടെ പ്രവാസികളുടെ പുനരധിവാസത്തിന്റെ മുഴുവന്‍ ബാധ്യതയും നോര്‍ക്കയുടെ ചുമലുകളിലാകുകയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ലാത്ത നോര്‍ക്ക ഈ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം മൂലം തിരിച്ചെത്തിയ …
അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്ത് സര്‍ക്കാരിന്റെ ഇ ട്രാക്കിങ് സംവിധാനം വരുന്നു
അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്ത് സര്‍ക്കാരിന്റെ ഇ ട്രാക്കിങ് സംവിധാനം വരുന്നു
സ്വന്തം ലേഖകന്‍: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് കുവൈത്ത് സര്‍ക്കാരിന്റെ ഇ ട്രാക്കിങ് സംവിധാനം വരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനത്തിലൂടെ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ 80 ശതമാനം അനധികൃത താമസക്കാരെയും ഇതിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒരു ലക്ഷത്തി …