സ്വന്തം ലേഖകൻ: 32 വർഷത്തിന് ശേഷം ഗാബയിൽ ഓസീസിനെ കൊമ്പു കുത്തിച്ച് ഇന്ത്യൻ യുവനിര. അവസാന 20 ഓവറിൽ 100 റൺസ് ആവശ്യമായിരുന്ന കളിയിൽ അതിവേഗം ബാറ്റുവീശി പന്തും കൂട്ടുകാരും ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. ഓസീസിനെതിരായ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മെല്‍ബണിലും ഗാബയിലും നേടിയ ജയത്തോടെ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വട്ടവും ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി സ്വന്തമാക്കി. …
സ്വന്തം ലേഖകൻ: ഇന്ത്യ-ഓസ്ട്രേലിയ മാച്ചിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കി. ടെസ്റ്റിന്റെ നാലാം ദിവസവും ബൗളര്‍ സിറാജിന് നേരെ തുടര്‍ച്ചയായി വംശീയാധിക്ഷേപം നടത്തിയ കാണികളെയാണ് അധികൃതര്‍ പുറത്താക്കിയത്. ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിനെ കാണികള്‍ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രഹാനെയും സിറാജും അംപയറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സുരക്ഷാ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്വാന് സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്വാന്റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന് തകർത്തു. ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ യു.എ.ഇ ജഴ്സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്വാൻ ടീമിന് വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്. ഒൻപത് ബൗണ്ടറികളും …
സ്വന്തം ലേഖകൻ: 2022ലെ ലോകകപ്പിനായുള്ള ഖത്തറിെൻറ തയാറെടുപ്പുകളെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രശംസിച്ച് യുവേഫ (യൂനിയൻ ഓഫ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻസ്) പ്രസിഡൻറ് അലക്സാണ്ടർ സെഫരിൻ. ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ അൽ റയ്യാൻ സ്റ്റേഡിയത്തിെൻറ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ദോഹയിലെത്തിയതായിരുന്നു സെഫരിൻ.ഖത്തറിെൻറ ലോകകപ്പ് ഒരുക്കങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണെന്നും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തറിലേതെന്നും അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: 2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിൽ നടക്കും. ലോകോത്തര സൗകര്യങ്ങൾ ഒരുക്കിയും നിരവധി ലോകമേളകൾ വിജയകരമായി നടത്തിയും കഴിവുതെളിയിച്ച ഖത്തറിനുള്ള അംഗീകാരം കൂടിയാണ് 2030ലെ മേളയുടെ ആതിഥേയത്വം. മസ്കത്തിൽ ഇന്നലെ നടന്ന ഒളിമ്പിക് കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തിെൻറ ഭാഗമായി നടന്ന വോെട്ടടുപ്പിലാണ് ദോഹക്ക് നറുക്കുവീണത്. വോെട്ടടുപ്പിൽ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് …
സ്വന്തം ലേഖകൻ: ഫലപ്രദമായ കൊവിഡ്-19 വാക്സീൻ ഉറപ്പായതോടെ കാണികളുടെ പങ്കാളിത്തത്തോടെ 2022 ഫിഫ ലോകകപ്പ് സാധാരണനിലയിൽ നടത്താമെന്ന ആത്മവിശ്വാസത്തിൽ തന്നെയെന്ന് ഖത്തർ. കൊവിഡിനെ തുടർന്ന് ഈ വർഷത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പും ഒളിംപിക്സുമെല്ലാം റദ്ദാക്കിയതോടെ മധ്യപൂർവദേശത്തെ പ്രഥമ ഫിഫ ലോകകപ്പിൽ കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഖത്തർ ആശങ്കപ്പെട്ടിരുന്നു. കാണികളില്ലാതെയും എണ്ണം കുറച്ചുമാണ് നിലവിൽ കായിക ടൂർണമെന്റുകൾ നടക്കുന്നത്. …
സ്വന്തം ലേഖകൻ: നിലവിലെ ചാംപ്യൻമാരെന്ന പകിട്ടോടെ എത്തിയ ഫ്രാൻസിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ അട്ടിമറിച്ചപ്പോൾ വിജയഗോൾ നേടിയ മിഡ്ഫീൽഡർ പാപ്പ ബൂബ ദിയോപ് അന്തരിച്ചു. 42 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ദിയോപിന്റെ മരണം. ദീർഘനാളായി രോഗബാധിനായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഫുൾഹാം, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിർമിങ്ങം …
സ്വന്തം ലേഖകൻ: ഫുട്ബോള്‍ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. രാഷ്ട്രീയവും ഫുട്ബോളും തമ്മില്‍ കൂട്ടിച്ചേര്‍ക്കരുതെന്നും ഇന്‍ഫാന്റിനോ. എല്ലാ ജനതയ്ക്കും തങ്ങളുടെ ടീമുകള്‍ക്കൊപ്പം മത്സരം ആസ്വദിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഗള്‍ഫ് മേഖലയിലെ മുഴുവന്‍ ആളുകളും 2022 ഫിഫ ഖത്തര്‍ ലോകകപ്പ് കാണാനെത്തുമെന്നുമാണ് പ്രതീക്ഷയെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. 1960 ലായിരുന്നു മറഡോണയുടെ ജനനം. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ കളിക്കാരന് എന്ന ഫിഫയുടെ …
സ്വന്തം ലേഖകൻ: ഇന്ന് നവംബർ 21, കായിക േപ്രമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് മുതൽ കൃത്യം രണ്ട് വർഷത്തെ ദൂരം മാത്രം. മിഡിലീസ്റ്റും അറബ് ലോകവും ആതിഥ്യം വഹിക്കാനിരിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് 2022 നവംബർ 21ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം ഉച്ചക്ക് …