1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
പ്രിമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില
പ്രിമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില
ലണ്ടന്‍ : ഇഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍ കിരീടം നിലനിറുത്താന്‍ പൊരുതുന്ന ചെല്‍സിക്ക് കനത്ത തിരിച്ചടി. ആസ്‌റ്റന്‍വില്ലയുമായി 3-3ന് സമനില വഴങ്ങിയ ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്തായി. സിയറാന്‍ ക്ലാര്‍ക്കിന്റെ ഇഞ്ചുറിടൈം ഗോളാണ് ചെല്‍സിയുടെ പ്രതീക്ഷകള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍ , ടോട്ടന്‍ഹാം എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. ഒന്നാം …
ഖത്തര്‍ ഓപ്പണ്‍ നാളെ ആരംഭിക്കും
ഖത്തര്‍ ഓപ്പണ്‍ നാളെ ആരംഭിക്കും
ദോഹ: ഖത്തര്‍ ഓപ്പണ്‍ ജനുവരി നാളെ ആരംഭിക്കും. ജനുവരി എട്ടു വരെയാണ്‌ ചാമ്പ്യന്‍ഷിപ്പ്. ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ (സ്‌പെയിന്‍ ‍), രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ (സ്വിറ്റസര്‍ലന്റ്), നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ നികോളായ് ഡെവിഡങ്കോ, ഫ്രഞ്ച്താരം ജോ വില്‍ഫ്രഡ് സോംഗ, ഏണസ്റ്റ് ഗുല്‍ബിസ് (ലാറ്റ്‌വിയ), വിക്ടര്‍ ട്രോയിക്കി (സെര്‍ബിയ) തുടങ്ങിയ പ്രമുഖ താരങ്ങള്‍ …
ഏഷ്യന്‍കപ്പ് ഫുട്ബോള്‍ : ഇന്ത്യ ആറിനെത്തും
ഏഷ്യന്‍കപ്പ് ഫുട്ബോള്‍ : ഇന്ത്യ ആറിനെത്തും
ദോഹ : ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനുളള  ഇന്ത്യന്‍  ടീം ജനുവരി ആറിനു ദോഹയിലെത്തും.  ജനുവരി ഏഴ് മുതല്‍ 29 വരെ ഏഷ്യന്‍ കപ്പ്.  ഇന്ത്യന്‍ ടീം ഇപ്പോള്‍ ദുബായില്‍ പരിശീലനത്തിലാണ്‌ . കോച്ച് ബോബ് ഹൂട്ടനുമായുളള  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പ്രദീപ് ചൌധരിക്കു പകരം ഗള്‍ഫ് ഇന്റര്‍ നാഷനല്‍ …
10 അഹങ്കാരികളില്‍ യുവരാജും
10 അഹങ്കാരികളില്‍ യുവരാജും
ലണ്ടന്‍: സമീപകാല കായികരംഗത്തുള്ള ഏറ്റവും വലിയ 10 അഹങ്കാരികളെ കണ്ടെത്താന്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി ടെലിഗ്രാഫ് നടത്തിയ തിരഞ്ഞെടുപ്പിള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഉള്‍പ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തമാശയില്‍ ജീവിതം ഹോമിച്ച പ്രതിഭയാണു യുവരാജ് എന്നു പത്രം പറയുന്നു. അഹങ്കാരം, ബാങ്ക് ബാലന്‍സ്, വണ്ണം…എല്ലാം കൂടി; എന്നാല്‍, പ്രകടനം മാത്രം മോശമായി. …
സച്ചിന്‍ വ്യോമസേനയുടെ കലണ്ടറില്‍
സച്ചിന്‍ വ്യോമസേനയുടെ കലണ്ടറില്‍
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കലണ്ടറില്‍ സ്ഥാനം നല്‍കിക്കൊണ്ട്  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് വീണ്ടും വ്യോമസേനയുടെ ആദരം.  2011ലെ കലണ്ടറില്‍ ജനുവരിയുടെ പേജിലാണ്  പച്ച യൂണിഫോം അണിഞ്ഞ് ഹെല്‍മറ്റ് കയ്യിലേന്തി വരുന്ന സച്ചിന്റെ പടം സുഖോയ് വിമാനത്തിനൊപ്പം നല്‍കിയിരിക്കുന്നത്. യുദ്ധവിമാനങ്ങളും ചരക്കുവിമാനവും മാത്രം ഉള്‍പ്പെടുത്തിയ കലണ്ടറില്‍ ഇടം പിടിച്ച ഏക വ്യക്തിയും സച്ചിനാണ്. യുവാക്കളില്‍ വ്യോമസേനയോടുള്ള …
ഒളിമ്പിക്സ്‌ 2016 ലോഗോ പുറത്തിറക്കി
ഒളിമ്പിക്സ്‌ 2016 ലോഗോ പുറത്തിറക്കി
റിയോ ഡി ജനീറോ: ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ 2016 ല്‍ നടക്കുന്ന ഒളിംപിക്സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. പുതുവത്സരപ്പിറവിക്ക് തൊട്ടുമുമ്പ് കോപ്പകബാന ബീച്ചില്‍ നടന്ന ചടങ്ങില്‍ 15 ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് ലോഗോ പുറത്തിറക്കിയത്. കൈകാലുകള്‍ പരസ്പരം കോര്‍ത്തുപിടിച്ച് വൃത്തത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന മൂന്നു മനുഷ്യരൂപങ്ങളെയാണ് ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്നിന്റെ പ്രചോദനവും …
പരമ്പര ജയിക്കാന്‍ അച്ചടക്കം വേണമെന്നു ധോനി
പരമ്പര ജയിക്കാന്‍ അച്ചടക്കം വേണമെന്നു ധോനി
ഡര്‍ബന്‍: ഇന്ത്യന്‍ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും കര്‍ശനമായ അച്ചടക്കം പാലിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാകൂയെന്നു ക്യാപ്റ്റന്‍ എം.എസ്. ധോനി അഭിപ്രായപ്പെട്ടു. ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 87 റണ്‍സിന് വിജയിച്ചതോടെ പരമ്പര സമനിലയിലായിരിക്കുകയാണ്. നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ഞായറാഴ്ച ന്യൂലാന്‍ഡ്‌സില്‍ ആരംഭിക്കും. ദക്ഷിണാഫ്രിക്കയിലേതുപോലുള്ള പിച്ചുകളില്‍ നമുക്ക് വേണ്ടത്ര അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ …
ഐ.പി.എല്‍: ലക്ഷ്‌മണും ഗാംഗുലിയും ലേലത്തുക കൂട്ടി
ഐ.പി.എല്‍: ലക്ഷ്‌മണും ഗാംഗുലിയും ലേലത്തുക കൂട്ടി
ന്യൂഡല്‍ഹി:സൗരവ് ഗാംഗുലിയും വി.വി.എസ്.ലക്ഷ്‌മണും തങ്ങളുടെ ഐ.പി.എല്‍ അടിസ്ഥാന കരാര്‍തുക വര്‍ധിപ്പിച്ചു. 1.84 കോടി രൂപയാണ് ഇരുവരും സ്വയമിട്ടിരിക്കുന്ന വില. നേരത്തെ ഇവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില 92 ലക്ഷം രൂപയായിരുന്നു. ഐ.പി.എല്ലിന്റെ . നിയമം അനുസരിച്ച് ഒരു കളിക്കാരനുവേണമെങ്കില്‍ സ്വന്തം അടിസ്ഥാന വില വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം.ഇതനുസരിച്ച് ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെയും രാഹുല്‍ ദ്രാവിഡും …
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: ആഴ്‌സനലിനു സമനില, ചെല്‍സിക്കു വിജയം
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: ആഴ്‌സനലിനു സമനില, ചെല്‍സിക്കു വിജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നിലെത്താനുള്ള അവസരം വീഗന്‍ അത്‌ലറ്റിക്കുമായി സമനില വഴങ്ങി ആഴ്‌സനല്‍ തുലച്ചപ്പോള്‍ (2-2) ബോള്‍ട്ടനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ചാമ്പ്യന്മാരായ ചെല്‍സി വിജയകിരീടമണിഞ്ഞു. മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനോട് തോറ്റ് മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയെ 3-1ന് തകര്‍ത്തതിന്റെ ആവേശവുമായെത്തിയ ആഴ്‌സനലിനെ പത്ത്‌പേരുമായി പൊരുതിയാണ് വീഗന്‍ …
പരുക്കിനെ തുടര്‍ന്ന്‌ ഏകദിന പരമ്പരയില്‍ നിന്നു സേവാഗ്‌ പിന്‍മാറി
പരുക്കിനെ തുടര്‍ന്ന്‌ ഏകദിന പരമ്പരയില്‍ നിന്നു സേവാഗ്‌ പിന്‍മാറി
ന്യൂഡല്‍ഹി: തോളിനേറ്റ പരുക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വീരേന്ദര്‍ സേവാഗ് കളിക്കില്ല. എന്നാല്‍ ജനുവരി രണ്ടിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ സേവാഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പരുക്കിനെ തുടര്‍ന്ന് ഏകദിനത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി ബിസിസിഐ സെക്രട്ടറി എ. ശ്രീനിവാസന്‍   പറഞ്ഞു. സേവാഗിനു പകരം മധ്യനിര ബാറ്റ്സ്മാന്‍ രോഹിത്   ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുളള …