1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2011

അനധികൃതമായി യു.കെയിലെത്തിയവരെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ബോര്‍ഡര്‍ എജന്‍സി ജോലിക്കാരിയെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. രണ്ടുവര്‍ഷത്തേക്ക് തടവുശിക്ഷയാണ് വിധിച്ചത്. കുടിയേറ്റക്കാരെ രാജ്യത്തു തന്നെ തുടരുന്നതിന് സഹായിക്കുന്ന വ്യാജകത്ത് എഴുതിയെന്നാണ് മാരിയം ജവൈഡിനെതിരായ കുറ്റം.

ആഭ്യന്തരവകുപ്പിലെ അസിസ്റ്റന്റ് എന്ന പദവി ജവൈഡ് ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തിയത്. അനധികൃതമായി യു.കെയിലെത്തിയ ഏഴ് കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ സഹായിക്കുന്നതിന് വ്യാജകത്ത് തയ്യാറാക്കിയതാണ് ജവൈഡിന് തിരിച്ചടിയായത്. ജവൈഡിന്റെ നീക്കങ്ങളില്‍ സംശയംതോന്നിയ അധികൃതര്‍ അവരെ നിരീക്ഷിക്കുകയും ഒടുവില്‍ കൈയ്യോടെ പിടിക്കുകയുമായിരുന്നു.

ക്രോയ്‌ഡോണ്‍ ക്രൗഡ് കോടതിയാണ് ജവൈഡിന് ശിക്ഷവിധിച്ചത്. എന്നാല്‍ തന്റെ മുന്‍ അധികാരി ഭീഷണിപ്പെടുത്തിയിട്ടാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് അവര്‍ കോടതിയെ അറിയിച്ചു. അധികാരിയുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സഹായിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പകരം തന്റെ കടംവീട്ടാന്‍ സഹായിക്കാമെന്ന് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ജവൈഡ് കോടതിയില്‍ മൊഴിനല്‍കി.

ക്രോയ്ഡണിലെ വീട്ടിലെത്തിയ പോലീസിന് അനധികൃത പാസ്‌പോര്‍ട്ടുകളടങ്ങിയ ബാഗ് ജവൈഡ് കൈമാറിയിരുന്നു. ഒന്‍പതോളം പാസ്‌പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചിരുന്നു. പൊതുസ്ഥാപനത്തിലെ പെരുമാറ്റ ദൂഷ്യത്തിനും അനധികൃതമായി പാസ്‌പോര്‍ട്ട് കൈവശംവെച്ചതിനുമാണ് ജവൈഡക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.