1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2018

സ്വന്തം ലേഖകന്‍: ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ നിലവിലുള്ള ലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിയിലെ വിവിധ മേഖലകളില്‍ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്ന പ്രത്യേക വിസയാണ് ലോട്ടറി വിസ.

അമേരിക്കയിലേക്ക് അനധികൃതമായി എത്തുന്ന കുട്ടികളെ നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി എച്ച്.1ബി വിസയിലും ട്രംപ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.