1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2011

നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലേക്ക് കടക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കലൈസില്‍ നിന്നും മതിയായ രേഖകളില്ലാതെ കടക്കാന്‍ ശ്രമിച്ച ഏതാണ്ട് നൂറോളം കുടിയേറ്റക്കാരെ ഒരാഴ്ചയ്ക്കുള്ളില്‍ പിടികൂടിയിട്ടുണ്ട്.

ഈവര്‍ഷം ഇതുവരെയായി ഏതാണ്ട് 2000 ഓളം ആളുകളെ അറസ്റ്റുചെയ്തിട്ടുണ്ട്. പലരും ലോറിയിലും കപ്പലിലുമായി ബ്രിട്ടനിലെത്താനാണ് ശ്രമിക്കുന്നത്. അതിനിടെ നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഇതിനകം തന്നെ ആയിരിക്കണക്കിന് ആളുകള്‍ രാജ്യത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

യൂറോപ്പില്‍ നിലനില്‍ക്കുന്ന ദുര്‍ബ്ബലമായ സംവിധാനം മറയാക്കിയാണ് പലരും ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. പലരും ഫ്രാന്‍സില്‍വെച്ച് പിടിക്കപ്പെടുന്നുണ്ടെങ്കിലും വീണ്ടും രക്ഷപ്പെടുകയാണ്. എന്നാല്‍ ബ്രിട്ടനും ഫ്രാന്‍സിനും ഇടയ്ക്കുള്ള അതിര്‍ത്തി ഏറ്റവും ശക്തമായതാണെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് പറഞ്ഞിട്ടുണ്ട്. അതിനിടെ മേയ് ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി ക്ലോഡ് ഗ്വാന്റോയുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മികച്ച നിരീക്ഷണത്തിന്റെ ഫലമായി അനധികൃത കടന്നുകയറ്റം ഏതാണ്ട് 70 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് മേയ് പറയുന്നത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കലൈസില്‍ എത്തുന്നവരില്‍ അധികവും. തുടര്‍ന്ന് ഇവര്‍ നിയമവിരുദ്ധമായി ബ്രിട്ടനിലേക്ക് കടക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.