1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2011

ലണ്ടന്‍: ഗ്യാസ്, വൈദ്യുതി താരിഫ് എന്നിവ അടക്കമുള്ളവയുടെ വിലയില്‍ വര്‍ധനവ് വരുത്തുമെന്ന് ‘ഇ.ഡി.എഫ് എനര്‍ജി’ യുടെ മുന്നറിയപ്പ്. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുമെന്ന് ഉറപ്പായി.

മാര്‍ച്ച് ആദ്യവാരം മുതല്‍ ഇന്ധനവില വര്‍ധിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ശൈത്യകാലം അവസാനിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും വിലവര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിലവര്‍ധനവ് പ്രാബല്യത്തിലാകുന്നതോടെ കുടുംബ ബജറ്റില്‍ 72 പൗണ്ടിന്റെ അധികബാധ്യത വരും.

ഗ്യാസ് വിലയില്‍ 6.5 ശതമാനവും വൈദ്യുതി നിരക്കില്‍ 7.5 ശതമാനവും വര്‍ധനവ് വരുത്താനാണ് നീക്കം. ഇത് മറ്റ് കമ്പനികള്‍ വരുത്തിയ നിരക്കുവര്‍ധനയേക്കാള്‍ അധികമാണ്.

അതിനിടെ വിലവര്‍ധന സാധാരണക്കാര്‍ക്ക് ദുരിതം സമ്മാനിക്കുമെന്ന് ഉപഭോക്തൃ സേവനകമ്പനി ഡയറക്ടര്‍ ആന്‍ റോബിന്‍സണ്‍ പറഞ്ഞു. എന്നാല്‍ മറ്റുകമ്പനികള്‍ ചെയ്തതുപോലെ ശൈത്യകാലത്ത് വില വര്‍ധിപ്പിക്കാതിരുന്ന കമ്പനി നടപടിയെ റോബിന്‍സണ്‍ അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.