1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011


തിരുവനന്തപുരം: 2010ലെ ഏഷ്യാനെറ്റ്‌ സിനിമാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയ്ന്‍റ് അര്‍ഹമായി. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി നയന്‍താരയെയും തിരഞ്ഞെടുത്തു. ഏഷ്യാനെറ്റ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് എം.ആര്‍.രാജനാണ് പ്രത്രസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചത്.

പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍ എന്നീ ചലച്ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനാണ് നയന്‍താരയക്ക് പുരസ്‌കാരം. ഏഷ്യനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് മോഹന്‍ലാലിന് സമ്മാനിക്കും. മികച്ച സംവിധായകന്‍ ലാലാണ്. ചിത്രം ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. മറ്റ് പുരസ്‌കാരങ്ങള്‍: ജനപ്രിയ തമിഴ് നടന്‍-വിജയ്, ജനപ്രിയ നായകന്‍-ദിലീപ്, ജനപ്രിയ നായിക-മംമ്ത മോഹന്‍ദാസ്, പ്രത്യേക ജൂറി അവാര്‍ഡ്-ശ്രീനിവാസന്‍(ആത്മകഥ), യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍-ജയസൂര്യ, ദേശീയോദ്ഗ്രഥനത്തിനുള്ള പ്രത്യേക പുരസ്‌കാരം-കാണ്ഡഹാര്‍, താരജോടി-കുഞ്ചാക്കോബോബന്‍, അര്‍ച്ചന കവി(മമ്മി ആന്‍ഡ് മി), പുതുമുഖ താരം-ആന്‍ അഗസ്റ്റിന്‍(എത്സമ്മ എന്ന ആണ്‍കുട്ടി), ബാലനടി-ബേബി അനിഖ(കഥ തുടരുന്നു), ബാല നടന്‍- മാസ്റ്റര്‍ അലക്‌സാണ്ടര്‍(ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ഢക ബി), ചിത്രസംയോജകന്‍-അരുണ്‍കുമാര്‍(കോക്‌ടെയില്‍), ഛായാഗ്രാഹകന്‍-വേണു(ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രാഞ്ചിയേട്ടന്‍), ഗായിക-ശ്രേയ ഘോഷാല്‍(ആഗതന്‍), ഗായകന്‍-ഹരിഹരന്‍(കഥ തുടരുന്നു), സംഗീത സംവിധായകന്‍-എം.ജി.ശ്രീകുമാര്‍(ഒരു നാള്‍ വരും), ഗാന രചയിതാവ്-മുരുകന്‍ കാട്ടാക്കട(ഒരു നാള്‍ വരും), തിരക്കഥാകൃത്ത്-സത്യന്‍ അന്തിക്കാട്(കഥ തുടരുന്നു), ഹാസ്യ താരം-സുരാജ് വെഞ്ഞാറമൂട്, വില്ലന്‍-ആസിഫ് അലി(അപൂര്‍വ രാഗങ്ങള്‍), സഹനടി-ലക്ഷ്മിപ്രിയ(കഥ തുടരുന്നു), സഹ നടന്‍-നെടുമുടി വേണു(എത്സമ്മ എന്ന ആണ്‍കുട്ടി, ബെസ്റ്റ് ആക്ടര്‍), സ്വഭാവ നടി-സംവൃത സുനില്‍(കോക്‌ടെയില്‍), സ്വഭാവ നടന്‍-ഇന്നസെന്‍റ്(കഥ തുടരുന്നു).

ജനവരി ഒന്‍പതിന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.