1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2011

മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരം ഒരു ദൗത്യ നിര്‍വ്വഹണത്തിനായിട്ടാണ് അവിനാശ് വര്‍മ്മ ഐഎഎസിനെ ദില്ലിയില്‍ നിന്നും കൊച്ചിയിലെത്തിച്ചത്. കൊച്ചിയുടെ കളക്ടറായി അവിനാശ് ചാര്‍ജ് എടുക്കുന്നതോടെ പുതിയ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് ചൂടിപിടിക്കുകയാണ്.

ദില്ലിയില്‍ നിന്നെത്തുന്ന കളക്ടറായി വരുന്നത് സുരേഷ് ഗോപിയാണ്. ഇതിന് മുമ്പും പലവേഷത്തില്‍ ദില്ലിയില്‍ നിന്നും കേരളത്തില്‍ സുരേഷ് എത്തിയിട്ടുണ്ട്. ചിലപ്പോള്‍ ഐപിഎസുകാരനായി, മറ്റുചിലപ്പോള്‍ പത്രക്കാരനായി, ഇപ്പോഴിതാ തന്റേടിയായൊരു കളക്ടറായിട്ടാണ് സുരേഷ് ഗോപിയുടെ വരവ്.

അവിനാഷ് വര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടം സാഹസികത നിറഞ്ഞതാണ്. തന്റെ പ്രതിബദ്ധതയില്‍ വിശ്വാസമുള്ള ഭരണാധികാരി ഏല്പിച്ച ദൗത്യം ഭംഗിയായ് നിറവേറ്റുന്ന അവിനാഷ് വര്‍മ്മയുടെ കര്‍മ്മപഥം സൃഷ്ടിക്കുന്ന സാഹസികമുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

അനില്‍ സി. മേനോന്റെ കളക്ടര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവിനാഷ് വര്‍മ്മയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കിംഗ്ആന്റ് കമ്മീഷണറില്‍ ഡല്‍ഹി ബേസ്ഡ് പോലീസ് ഓഫീസറാണ് സുരേഷ് ഗോപി.മോഹിനിയാണ് ഇത്തവണ സുരേഷ് ഗോപി യുടെ നായികയായെത്തുന്നത്.

മഹേന്ദ്രവര്‍മ്മയായ് നെടുമുടിവേണുവും ജോര്‍ജ്ജ് മാത്യുവായിബാബു രാജും സേതുലക്ഷ്മിയായ് മോഹിനിയും വേഷമിടുന്നു. ജനാര്‍ദ്ദനന്‍,മണിയന്‍പിള്ള രാജു,സുധീഷ്,കൃഷ്ണകുമാര്‍,അബുസലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിജുപപ്പന്‍, ചാലിപാല, യാമിനി ശര്‍മ്മ, ലക്ഷ്മി ശര്‍മ്മ, മേഘ, കവിയൂര്‍ പൊന്നമ്മ, അംബികമോഹന്‍, മിനി അരുണ്‍, തുടങ്ങി ഒരു നീണ്ട താരനിര കളക്ടറില്‍ അണിനിരക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.