1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2011

ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്തത്ര വലിയ കുടിയേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷുകാര്‍ മടിയന്‍മാരായി നില്‍ക്കുകയും പുറം രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ജോലിചെയ്ത് സമ്പാദിക്കുകയും ചെയ്യുന്ന സ്ഥിതിയാണിന്നു കാണാന്‍ സാധിക്കുന്നത്. ഇത് രാജ്യത്തില്‍ മുഴുവന്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വംശീയ വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ പാര്‍ട്ടികളായ ബി.എന്‍.പിയെ സഹായിക്കുന്നത് ലേബര്‍ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് കാമറൂണ്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

കൂട്ടുകക്ഷി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളിലൂടെ കുടിയേറ്റം 75% കുറയ്ക്കാന്‍ സാധിക്കും. വാര്‍ഷിക മൊത്ത കുടിയേറ്റം ഇപ്പോഴുള്ള 200,000ത്തില്‍ നിന്നും വരുവര്‍ഷങ്ങളില്‍ 10,000മാക്കി കുറയ്ക്കാന്‍ സാധിക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി. അതിനായി ചില നടപടികളും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.

യൂറോപ്പിനു പുറത്തുനിന്നും വരുന്ന പ്രഗത്ഭരായ ജോലിക്കാരുടെ എണ്ണം 27,000 ആക്കും.

ഒരു വര്‍ഷത്തില്‍ പുതുതായി അനുവദിക്കുന്ന സ്റ്റുഡന്‍സ് വിസയുടെ എണ്ണം 80,000 ആക്കും.

ബ്രിട്ടനിലേക്കെത്തുന്ന പങ്കാളിയുടെ മിനിമം പ്രായം 21 ആക്കും.

ആരോഗ്യ ടൂറിസവും നിയമവിരുദ്ധമായി ജോലിചെയ്ത് സഹായധനത്തിന് ആവശ്യപ്പെടുന്നവരുടേയും എണ്ണം കുറയ്ക്കും.

തൊഴിലില്ലായ്മ വേതനം ക്ഷേമ പരിഷ്‌കാരങ്ങളില്‍ നിന്നൊഴിവാക്കും. തുടങ്ങിയ പരിഷ്‌കാരങ്ങളാണ് കാമറൂണ്‍ മുന്നോട്ടുവച്ചത്.

വിദേശതൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് ബ്രിട്ടീഷ് കമ്പനികളെയും യൂണിവേഴ്‌സിറ്റികളേയും പ്രതിസന്ധിയിലാക്കുമെന്ന ബിസിനസ് സെക്രട്ടറിയുടെ വാദം കാമറൂണ്‍ തള്ളിക്കളഞ്ഞു. ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിയേറ്റമാണെന്നും അത് ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം രാഷ്ട്രീയക്കാര്‍ക്കുമുണ്ടെന്ന് ഹാം ഷൈരിലെ പാര്‍ട്ടി പ്രതിനിധികളോട് കാമറൂണ്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ ബ്രിട്ടനിലെ സ്ഥാപനങ്ങളുടേയും എന്‍.എച്ച്.എസിന്റേയും സ്‌ക്കൂളുകളുടേയും സാമ്പത്തിക സേവനങ്ങളുടേയും പുരോഗതിയില്‍ വലിയ പങ്കുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. എന്നാല്‍ കുടിയേറ്റം വളരെ കൂടുതലാണെന്ന കാര്യവും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.