1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2011

കുര്‍ബാനയ്ക്കിടെ പുരോഹിതന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ ചൊല്ലി ഇരുവിഭാഗം വിശ്വാസികള്‍ പള്ളിമുറ്റത്ത് ഏറ്റുമുട്ടി. സംഭവത്തില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലേയും എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടേക്കാട് സെന്റ്‌മേരീസ് അസംപ്ഷന്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പള്ളിയില്‍ കുര്‍ബാനയ്ക്ക് വന്നവരില്‍ ചിലര്‍ അവിശ്വാസികളും മദ്യപരുമാണെന്ന് വികാരി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.

പുരോഹിദന്‍ ഫാദര്‍ ഫ്രാന്‍സിസ് മുട്ടത്തിന്റെ പരാമര്‍ശത്തെ കൊട്ടേക്കാട് ഇടവക സംരക്ഷണ പൗരസമിതിയുടെ കണ്‍വീനര്‍ തോമസ് ഇമ്മട്ടി ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മദ്യപരും അവിശ്വാസികളും ആരാണെന്ന് പുരോഹിതന്‍ വ്യക്തമാക്കണമെന്നായിരുന്നു സമിതി കണ്‍വീനറുടെ ആവശ്യം.

എന്നാല്‍ പുരോഹിതന്‍ മറുപടി പറഞ്ഞില്ല. തുടര്‍ന്ന് പുറത്തിറങ്ങിയ സമിതി പ്രവര്‍ത്തകരെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് വിയ്യൂര്‍ പൊലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളില്‍ പെട്ടവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

കീഴ്‌വഴക്കം ലംഘിച്ച് പള്ളിയുടെ കീഴിലുളള ഹാളിന്റെ വാടക വര്‍ദ്ധിപ്പിച്ചതടക്കമുളള ആരോപണങ്ങള്‍ പള്ളി ഫാദര്‍ ഫ്രാന്‍സിസ് മുട്ടത്തിനെതിരെ കൊട്ടേക്കാട് ഇടവക സംരക്ഷണ പൗരസമിതി ഈയിടെ ഉന്നയിച്ചിരുന്നു. എല്ലാ മതസ്ഥര്‍ക്കും 4500 രൂപയുണ്ടായിരുന്ന ഹാളിന്റെ വാടക ഈയിടെ മറ്റു സമുദായങ്ങള്‍ക്ക് 17,000 രൂപയും ക്രിസ്ത്യാനികള്‍ക്ക് 12,500 രൂപയുമായി ഉയര്‍ത്തിയിരുന്നു.

ഇതിനൊപ്പം ഞായറാഴ്ചത്തെ സംഭവം കൂടിയായതോടെ പുരോഹിതനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ പൗരസമിതി തീരുമാനിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.