1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2011

ടിയര്‍ 4-സ്റ്റുഡന്റ് വിസയെ ബാധിക്കുന്ന തരത്തില്‍ ഇമിഗ്രേഷന്‍ നിയമത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. 2011 ജൂലൈ 4 മുതല്‍ പ്രാബല്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇവയാണ് :

1) ഹയര്‍ എഡ്യൂക്കേഷണല്‍ സ്ഥാപനങ്ങളിലും, ഗവണ്‍മെന്റ് ഫണ്ടുപയോഗിക്കുന്ന കോളേജുകളിലും പഠിക്കുന്നവര്‍ക്ക് മാത്രമായി ജോലി ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തും.

2) ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളില്‍ 12 മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്യാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായി ഡിപ്പന്റന്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പരിമിതപ്പെടുത്തും. ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് വിദ്യാര്‍ത്ഥികളാണെങ്കില്‍ 6 മാസത്തെ കോഴ്‌സുമാവും നിബന്ധന.

3) പുതിയ കോഴ്‌സ് ചെയ്യുന്നതിന് മുന്‍പ് ആ കോഴ്‌സ് വിദ്യാര്‍ത്ഥിക്ക് ഉപയോഗപ്രദമാണോയെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.

4) മെയിന്റനന്‍സ് ഫണ്ട് സത്യസന്ധമാണെന്ന് തെളിയിക്കണം. ഇത് തെളിയിക്കാനുള്ള സത്യവാങ്മൂലം വിസാ ആപ്ലിക്കേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തും.

5) ഇതുവരെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ സാമ്പത്തിക സ്ഥാപനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 50 ശതമാനത്തിന് മുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനങ്ങളാണ് ലിസ്റ്റില്‍ പെടുക.

6) ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സര്‍ഷിപ്പുള്ള കോഴ്‌സുകളില്‍ പഠിക്കാന്‍ ലോ-റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിബന്ധനകളോടു കൂടിയ ആപ്ലിക്കേഷന്‍ രീതി ഏര്‍പ്പെടുത്തും.

7) എടിഎഎസ് ക്ലിയറന്‍സ് ലഭിക്കേണ്ട കോഴ്‌സുകളുടെ ലിസ്റ്റ് വിപുലീകരിക്കും.

8. അക്കൗണ്ടന്‍സി കോഴ്‌സുകള്‍ക്കായുള്ള അനുമതി അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ് പ്ലാറ്റിനം അല്ലെങ്കില്‍ ഗോള്‍ഡ് സ്റ്റാറ്റസ് നല്‍കിയിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം.

9) യുകെയില്‍ ക്യാംപസുള്ള വിദേശ യൂണിവേഴ്‌സിറ്റികളുടെ പൊസിഷന്‍ പരിശോധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.