1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2011


തെലുങ്കിലും മലയാളത്തിലും ലഭിക്കുന്ന തരത്തിലുള്ള മുന്‍വിധിയില്ലാത്ത വേഷങ്ങള്‍ തമിഴില്‍നിന്നു കിട്ടുന്നില്ലെന്നു പ്രിയാമണിയുടെ പരാതി. അവാര്‍ഡ് സാധ്യതയുള്ള വേഷങ്ങളാണ് പ്രിയാമണിക്കുചേരുക എന്ന മട്ടിലാണ് തമിഴിലെ പല ചിത്രങ്ങളിലേക്കും ക്ഷണം വരുന്നത്. അവയില്‍ പലതും തീരേ കഴമ്പില്ലാത്തവയാണെന്നതാണ് മറ്റൊരു പ്രശ്‌നം.

പരുത്തിവീരനി’ലെ മുത്തഴക് എന്ന കഥാപാത്രമാണ് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം പ്രിയക്ക് നേടിക്കൊടുത്തത്. വര്‍ഷങ്ങള്‍ക്കുശേഷവും ആ കഥാപാത്രത്തിന്റെ നിഴലില്‍ കഴിയണമെന്നു വരുന്നത് കഷ്ടമല്ലേ എന്ന് പ്രിയാമണി ചോദിക്കുന്നു. ഏതെങ്കിലും ഒരു പ്രതിച്ഛായയില്‍ കുടുങ്ങിക്കിടക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും തമിഴ് സിനിമാവൃത്തങ്ങളില്‍ ‘പരുത്തിവീരന്‍ പരിവേഷ’ത്തില്‍നിന്നൊരു മോചനം കിട്ടാത്തതാണ് നടിയെ അലോസരപ്പെടുത്തുന്നത്

മണിരത്‌നത്തിന്റെ ‘രാവണന്‍’, രാംഗോപാല്‍വര്‍മയുടെ ‘രക്തചരിത്രം’ എന്നിവയൊഴിച്ചുനിര്‍ത്തിയാല്‍ പ്രിയാമണിക്ക് തമിഴില്‍ ഈയടുത്ത് നല്ല സിനിമകളൊന്നും കിട്ടിയില്ല. ഈ രണ്ടു സിനിമകളാവട്ടെ, തമിഴില്‍ മാത്രമല്ല, ഹിന്ദിയിലും തെലുങ്കിലും കൂടി പുറത്തിറങ്ങിയ ബഹുഭാഷാസംരംഭങ്ങളായിരുന്നുതാനും. തെലുങ്കില്‍ ലഭിക്കുന്നപോലെ വിനോദമൂല്യമുള്ള വമ്പന്‍ഹിറ്റുകളാണ് പ്രിയാമണി തമിഴിലും ലക്ഷ്യംവെക്കുന്നത്.

ഗ്ലാമര്‍പ്രദര്‍ശനം തൊഴിലിന്റെ ഭാഗമാണെന്നു വാദിക്കുന്ന താരത്തിന് തെലുങ്കില്‍ മുന്‍നിര നായകന്മാരുടെ നായികയാവാന്‍ അവസരം ലഭിക്കുന്നുണ്ട്. അവിടെ വിജയിക്കുന്ന അത്തരം ചിത്രങ്ങള്‍ മൊഴിമാറ്റിയെത്തുമ്പോള്‍ തമിഴില്‍ നന്നായി സ്വീകരിക്കപ്പെടുന്നുമുണ്ട്. എന്നിട്ടും തമിഴില്‍ അത്തരം മുഖ്യധാരാസിനിമകളില്‍ നിന്ന് താന്‍ ഒഴിവാക്കപ്പെടുന്നതിലാണ് താരത്തിനു പരിഭവം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.