1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2011

ലണ്ടന്‍: നോണ്‍ ഇ.യു സ്റ്റുഡന്‍സ് വിസ വര്‍ഷത്തില്‍ 100,000 ആയി വെട്ടിക്കുറയ്ക്കുമെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മെ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വ്യാജമാണെന്ന് സംശയിക്കുന്ന പ്രൈവറ്റ് കോളേജുകളില്‍ പഠിക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇത് യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നും ബ്രിട്ടനിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം 80,000 ആയി ചുരുങ്ങാനിടയാക്കും. കൂടാതെ ഇവിടെ താമസിക്കുന്നതിനുള്ള അനുമതി പുതിക്കികിട്ടാനായി െ്രെപവറ്റ് കോളേജുകളില്‍ പഠനം നടത്താന്‍ അപേക്ഷ നല്‍കുന്ന 20,000ത്തോളം വരുന്ന കുടിയേറ്റക്കാരെയും ഈ തീരുമാനം ബാധിക്കും. പഠനത്തിനുശേഷം ബ്രിട്ടനില്‍ തന്നെ ജോലി നോക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വിവാദമായ പോസ്റ്റ് സ്റ്റഡി വിസ റൂട്ട് നിര്‍ത്തലാക്കുമെന്നും എം.പിമാരെ അവര്‍ അറിയിച്ചു. ഭാവിയില്‍ നല്ലവിദ്യാഭ്യാസമുള്ളവരെ മാത്രമേ ബ്രിട്ടനില്‍ ജോലിചെയ്യാന്‍ അനിവദിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

ഇത് ബ്രിട്ടനില്‍ താമസിക്കാന്‍ അനുമതി ലഭിച്ചരുടെ എണ്ണം 38,000 എന്നതില്‍ നിന്നും 19,000 ആയി ചുരുങ്ങാനിടയാക്കും. ശേഷിക്കുന്നവര്‍ തിരിച്ച് നാട്ടിലേക്ക് പോകേണ്ടിവരും. പോസ്റ്റ് സ്റ്റഡി റൂട്ട് നിര്‍ത്തലാക്കണമെന്ന് നേരത്തെ തന്നെ ഹോം ഓഫീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലിബറല്‍ ഡെമോക്രാറ്റുകളും യൂണിവേഴ്‌സിറ്റി മന്ത്രി ഡേവിഡ് വില്ലെറ്റ്‌സും ഇതിനെ എതിര്‍ക്കുകയായിരുന്നു. ബ്രിട്ടനിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് ഹോം ഓഫീസിന്റെ കണ്ടെത്തല്‍. ഇവിടേക്ക് ഉപരിപഠനത്തിനായെത്തുന്ന വിദേശികള്‍ സ്വന്തമാക്കുന്ന ജോലി ബ്രിട്ടിലെ യുവാക്കള്‍ക്ക് ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും.

അധികൃതരെ അറിയിക്കാതെ വിദ്യാര്‍ത്ഥികള്‍ അപ്രത്യക്ഷമാകുന്ന പ്രവണത കണ്ടതിനെ തുടര്‍ന്ന് 600 െ്രെപവറ്റ് കോളേജുകളെ ഹോം ഓഫീസ് സംശയിക്കുന്നവരുടെ ലിസ്റ്റില്‍പെടുത്തിയിരുന്നു. ഈ കോളേജുകളെയാണ് പുതിയ തീരുമാനം ബാധിക്കാന്‍ പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.