1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2011

കോഴിക്കോട്: മലയാള സിനിമാവ്യവസായത്തിന് ഭീഷണിയായി പുതിയ മലയാള സിനിമകള്‍ വീണ്ടും യൂ ട്യൂബിള്‍ നിറഞ്ഞോടുന്നു. പുതിയ ചലച്ചിത്രങ്ങളുടെ വ്യജപകര്‍പ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന ആന്റി പൈറസി സെല്ലിന്റെ മുന്നറിയിപ്പുകളെയാല്ലാം വെല്ലുവിളിച്ചാണ് യു ട്യൂബിലൂടെയുള്ള പ്രദര്‍ശനം സജീവമായി തുടരുന്നത്.

തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന പുതിയ ചിത്രങ്ങള്‍ മിക്കതും ട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. അടുത്തിടെ റിലീസായ ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞസദസിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന രതിനിര്‍വേദം, സോള്‍ ട്ട് ആന്‍ പെപ്പര്‍, തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ യൂ ട്യൂബില്‍ ലഭ്യമാണ്. ചിത്രങ്ങളുടെ ഡ ൗണ്‍ ലോഡ് ലിങ്കും ഈമെയിലിലൂടെ ലഭ്യം

രണ്ടാഴ്ചമുമ്പ് യു ട്യൂബില്‍ അപ് ലോഡ് ചെയ്ത ഏറ്റവും പുതിയ ചിത്രമായ രതിനിര്‍വേദം ഇതിനോടകം ഒരുലക്ഷത്തി എണ്‍പത്തേഴായിരം പേര്‍ കണ്ടു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ദൃശ്യങ്ങള്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിലുമെത്താതിരിക്കാന്‍ നിര്‍മാതാക്കള്‍ പരമാവധി ശ്രദ്ധചെലുത്തിയിരുന്നു. എന്നാലിത്തരത്തിലുള്ള ശ്രമങ്ങള്‍ പാടെ പരാജയപ്പെട്ടെന്നാണ് ചിത്രങ്ങള്‍ യു ട്യൂബിലെത്തിയതിലൂടെ വ്യക്തമാവുന്നത്. മറ്റൊരു പുതിയ റിലീസ് ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പറിന്റെ ക്യാമറ പതിപ്പും നെറ്റില്‍ ലഭ്യമാണ്. ഇതും ഒരുലക്ഷത്തിലേറെ പേര്‍ ഇതിനകം ഇന്റര്‍നെറ്റിലൂടെ കണ്ടു കഴിഞ്ഞു.

പുതിയ ചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം ഇവ ഡൗണ്‍ലോഡ് ചെയ്യുന്നവരെയും കുറ്റക്കാരായി കണക്കാക്കുമെന്ന പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പൊന്നും ഫലവത്തായില്ലെന്നാണ് ചിത്രം വീക്ഷിച്ചവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണം മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കളേയും , ചലച്ചിത്ര വ്യവസായത്തെതന്നെയും വിഡ്ഢികളാക്കുന്ന ഈ ഓണ്‍ലൈന്‍ സിനിമ പ്രദര്‍ശനം തുടരുകയാണെങ്കില്‍ അധികം താമസിയാതെ തന്നെയത്് മലയാള സിനിമാവ്യവസായത്തിന്റെ അടിവേരിളക്കുമെന്ന കാര്യത്തില്‍ ഒരുസംശയവും വേണ്ട.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.