1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2011

തെന്നിന്ത്യയുടെ താരസുന്ദരി നയതാരയും നടനും സംവിധായകനുമായ പ്രഭുദേവ യും തമ്മിലുള്ള മംഗല്യത്തിനുള്ള കാത്തിരിപ്പിന് വിരാമമാവുന്നു. ഈ ചിങ്ങമാസത്തില്‍ പ്രാണേശ്വരന്റെ കഴുത്തില്‍ നയന്‍താര വരണമാല്യം ചാര്‍ത്തും.
നയന്‍സിന്റെയും പ്രഭുദേവയുടെയും ബന്ധുക്കുളും സുഹൃത്തുക്കളും ഏറെയുള്ള കേരളത്തിലും ചെന്നൈയിലുമല്ല, മറിച്ച് അങ്ങ് മുംബൈയിലായിരിക്കും ഇവരുടെ വിവാഹവേദിയെന്നാണ് സൂചനകള്‍. മാധ്യമങ്ങളെയും ആരാധകരെയും ഒഴിവാക്കി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുംബയിലെ ഫാംഹൗസിലായിരിക്കും വിവാഹം നടക്കുകയെന്നും അറിയുന്നു.

ഓണത്തിനു മുമ്പായി വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കാനാണ് പ്രണയിതാക്കളുടെ തീരുമാനം. ചിങ്ങത്തില്‍ നല്ലൊരു മുഹൂര്‍ത്തം ലഭിച്ചില്ലെങ്കില്‍ മാത്രമെ വിവാഹതീയതിയില്‍ മാറ്റമുണ്ടാകൂ. സെപ്തംബര്‍ ആദ്യവാരമോ രണ്ടാം വാരമോ വിവാഹം നടക്കാനാണ് സാധ്യത. വിവാഹത്തിന് ശേഷം മധുവിധുവിനായി സിംഗപ്പൂരിലേക്ക് പോകാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

വിവാഹത്തിന് അവസാന നിമിഷം തടസ്സമായത് മതമായിരുന്നു. പ്രഭുദേവ മതം മാറി ക്രിസ്ത്യാനിയാകണമെന്ന് നയന്‍സിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബ്രാഹ്മണനായ പ്രഭുദേവ മതം മാറുന്നതിനെ പ്രഭുദേവയുടെ മാതാപിതാക്കള്‍ ശക്തിയായി എതിര്‍ത്തു.

തുടര്‍ന്ന് വിവാഹം മതമെന്ന കാര്യത്തില്‍ തട്ടി തടയാതിരിയ്ക്കാന്‍ ഡയാന കുര്യന്‍ എന്ന നയന്‍താര മതംമാറി ഹിന്ദുമതം സ്വീകരിയ്ക്കുകയായിരുന്നു. ചെന്നൈയിലെ ആര്യസമാജം ക്ഷേത്രത്തില്‍ എത്തിയാണ് മതപരമായ ചടങ്ങുകളിലൂടെ നിയമപരമായി മതം മാറിയത്. 2003ല്‍ മനസിനക്കരെയില്‍ പുതുമുഖമായി അഭിനയിക്കാനെത്തിയപ്പോള്‍ സത്യന്‍ അന്തിക്കാട് നല്‍കിയ നയന്‍താര എന്ന പേര് മതം മാറിയ ശേഷവും മാറ്റിയിട്ടില്ല,.

കരിയറിലും വ്യക്തിപരമായ ജീവിതത്തിലും ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്തവരാണ് പ്രഭുദേവയും നയന്‍താരയും പ്രണയസാഫല്യത്തിലേക്കെത്തുന്നത്. മുസ്ലിം മത വിശ്വാസിയായ റംലത്തിനെ മതം മാറ്റി ലതയാക്കിയ ശേഷം ഭാര്യയാക്കിയ പ്രഭുദേവ പിന്നീട് നയന്‍സിനോടുള്ള പ്രണയം തീവ്രമായപ്പോള്‍ ആദ്യ ഭാര്യയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രഭുവിന്റെ കുടുംബജീവതം തകര്‍ത്തത് നയന്‍സാണെന്നാരോപിച്ച് അവര്‍ക്കെതിരെയും തമിഴകത്ത് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.