1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2011

ദിലീപ്, കലാഭവന്‍ മണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫിലിംസ്റ്റാര്‍ വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തി. സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രംഭയും, മുക്തയുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ചിത്രത്തില്‍ നന്ദഗോപന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സ്വന്തം വേദനകളും ജീവിതവും കഥയാക്കി അതിന് സിനിമാ രൂപം നല്‍കണമെന്ന് നന്ദഗോപന്‍ ആഗ്രഹിക്കുന്നു. ഇതിനായി സ്വന്തം കഥയുമായി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണ്‍ (കലാഭവന്‍ മണി) യെ സമീപിക്കുന്നു.’ ഫിലിംസ്റ്റാറിനെക്കുറിച്ച് സഞ്ജീവ് രാജ് പറയുന്നു.

നന്ദഗോപന്റെ ഗ്രാമവാസികള്‍ ഗ്രാമത്തില്‍ നിന്നും പുറത്താക്കപ്പെടുകയും ഒരു പാട് ദുരിതങ്ങള്‍ പേറി ജീവിക്കേണ്ടിയും വരുന്നു. ഇവരുടെ നേതാവായിരുന്ന സഖാവ് രാഘവന്‍ ( തലൈവാസല്‍ വിജയ്) ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. രാഘവന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള നന്ദഗോപന്റെ ശ്രമത്തിനിടയിലെ അയാള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു.

ശത്രുക്കളെ ഭയന്ന നന്ദഗോപനെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മാംഗലൂരിലേക്ക് അയക്കുന്നു. അവിടെ ഒരു ഏക്കൗണ്ടാന്റൊയി ജോലി ചെയ്യുന്നതിനിടെയാണ് നന്ദന്‍ തിരക്കഥ തയ്യാറാക്കുന്നത്. നന്ദന്റെ തിരക്കഥ കണ്ട സൂര്യകിരണ്‍ സിനിമ ചെയ്യാമെന്ന് സമ്മതിക്കുന്നു.

‘നമ്മുടെ ചുറ്റും ഇതുപോലെ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്ത് കൊണ്ട് ഇവയില്‍ ഒരു സെലിബ്രിറ്റിക്ക് ഇടപെട്ടുകൂടാ എന്ന ചിന്തയാണ് ഈ സിനിമയുടെ കഥയാവുന്നത്.’ തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു.

ഫൈവ് ഫിംഗേഴ്‌സിനു ശേഷം സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം വൈഡ് സ്‌ക്രീന്‍ സിനിമക്ക് വേണ്ടി അജ്മല്‍ ഹസനും കെ.സി ഹനീഫുമാണ് നിര്‍മിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.