1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2011

സംവിധായകന്റെ കുപ്പായം കൂടി അണിയുന്ന ബാബു ജനാര്‍ദ്ദനന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി  നായകന്‍. ബോംബെ 1993 മാര്‍ച്ച് 12 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 1993 മാര്‍ച്ച് 12ന് മുംബൈ യില്‍ നടന്ന ഒരു സ്‌ഫോടനും അതുമായി രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ സനാതന്‍ ഭട്ട് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വിവിധ ഗറ്റ് അപ്പുകളിലായിരിക്കും മമ്മൂട്ടിയെ ചിത്രത്തില്‍ കാണാന്‍ കഴിയുക.

ആലപ്പുഴയില്‍ നിന്നും മുംബൈയിലേയ്ക്ക് ജോലിതേടിപ്പോയ ഒരു യുവാവും അവന്റെ സഹോദരി ആമിനയും സനാതന്‍ ഭട്ടുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളില്‍. ഈ മൂന്നുകഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലുകൂടിയാവും ഭബോംബൈ 1993 മാര്‍ച്ച് 12′ എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഈ ചിത്രത്തിനുവേണ്ടിയുള്ള തിരക്കഥയൊരുക്കുന്ന തിരക്കിലായിരുന്നു ബാബു ജനാര്‍ദ്ദനന്‍. മുംബൈ, കോയമ്പത്തൂര്‍, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് റെഡ് ക്രോസ് ഫിലിംസാണ്.

പാലേരി മാണിക്യം-ഒരു പാതരികൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി വിവിധതരം ഗെറ്റ് അപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈചിത്രത്തിലെ മമ്മൂട്ടിയുടെ വിവിധഭാവങ്ങളും മികവുറ്റതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.