1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2011


ഇതൊരു നല്ല തണുത്ത തമാശ തന്നെ. അല്ലെന്ന് എങ്ങിനെ പറയാനാകും. ബ്രിട്ടനിലെ മറ്റുഭാഗങ്ങളെല്ലാം ചൂടില്‍ ഉരുകുമ്പോള്‍ ലെസസ്റ്റര്‍ഷെയറിലെ ബിര്‍സ്ടാളില്‍ മാത്രം മഞ്ഞും കൊടും തണുപ്പുമാണ്. കാലാവസ്ഥാ നിരീക്ഷകര്‍ക്ക് ഏറെ അല്‍ഭുതമായിരിക്കുകയാണ് ബിര്‍സ്ടാല്‍ എന്ന ഗ്രാമത്തിലെ ഈ അപൂര്‍വ്വത. തുടര്‍ച്ചയായുണ്ടായ ശീതക്കാറ്റ് കടുത്ത മഞ്ഞുകട്ടകളാണ് ബിര്‍സ്ടാളില്‍ സൃഷ്ടിച്ചിട്ടുള്ളത്. എതാണ്ട് മൂന്നിഞ്ചോളം കനത്തില്‍ മഞ്ഞുപാളികള്‍ കാണാനായിട്ടുണ്ട്.

ഇവിടെ നിന്നും ഒരുമൈല്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് താപനില 27 സെല്‍ഷ്യസാണ്. സിയാന്‍ ക്ലോവറെന്ന 28 കാരനാണ് മഞ്ഞില്‍ പുതഞ്ഞിരിക്കുന്ന ഗ്രാമത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. അതിനിടെ ഇത്തരത്തിലുള്ള അപൂര്‍വ്വതകള്‍ ഇടയ്ക്ക് ദൃശ്യമാകാറുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിലെ ആന്‍ഡഡി ബെന്‍ഹാം പറഞ്ഞു.തുടര്‍ച്ചയായുണ്ടാകുന്ന ഇടിയോടുകൂടിയ കാറ്റുകള്‍ താപനിലയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ വരുത്താന്‍ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.