1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2011

തുടര്‍ച്ചയായ ആറാംമാസവും ഭവന വിലയില്‍ ഇടിവ് തുടരുന്നതായി റിപ്പോര്‍ട്ട്. ലാന്‍ഡ് രജിസ്‌ട്രിയുടെ പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലെയും വേല്‍സിലെയും ഭവനങ്ങളുടെ ആവറേജ് വില 0.8 ശതമാനം കുറഞ്ഞ് 162,215 പൗണ്ടിലെത്തിയിട്ടുണ്ട്.

2010 ഫെബ്രുവരിയിലുണ്ടായ വിലയേക്കാളും 1.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടുകള്‍ കൈമാറ്റം ചെയ്യുന്ന നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിലെ കണക്കുകളനുസരിച്ച് 54,812 തവണയാണ് വീടുകള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്നതിനേക്കാളും 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വസ്തുവിപണിയിലെ തണുപ്പന്‍ പ്രകടനത്തിന്റെ സൂചനകളാണ് പുതിയ രേഖകളില്‍ നിന്നും ലഭ്യമാകുന്നത്. ഭവനവില നിരക്കിലും മോര്‍ട്ട്‌ഗേജ് നിരക്കിലും വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അതിനിടെ നിലവിലെ സ്ഥിതി ഈവര്‍ഷാവസാനം വരെ തുടരാനാണ് സാധ്യതയെന്ന് ഐ.എച്ച്.എസ് ഗ്ലോബല്‍ സൈറ്റിലെ ഹൊവാര്‍ഡ് ആര്‍ക്കര്‍ പറഞ്ഞു.

ഭവന വിപണിയിലെ മാന്ദ്യം മറ്റ് രംഗത്തേക്കും വ്യാപിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തൊഴിലില്ലായ്മാ നിരക്ക് കൂടാനും സാമ്പത്തിക ഞെരുക്കത്തിനും ഇത് കാരണമാകുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടിലും വേല്‍സിലും ഭവന വിപണിയിലെ വില ഇടിഞ്ഞുതന്നെ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.