1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2011

രാജ്യത്തെ ആകെയുള്ള തൊഴിലവസരങ്ങളില്‍ 80 ശതമാനവും വിദേശജോലിക്കാര്‍ അടിച്ചുമാറ്റുന്നതായി റിപ്പോര്‍ട്ട്. തൊഴിലവസരങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും അന്യരാഷ്ട്രതൊഴിലാളികള്‍ കൈയ്യടക്കുകയാണെന്നാണ് ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് രേഖകള്‍ പുറത്തുവിട്ടത്.

2010ല്‍ ആകെതൊഴിലുകളുടെ എണ്ണം 210,000 ആയി വര്‍ധിച്ചിരുന്നു. ഇതിനുമുമ്പുള്ള അവസരങ്ങളുമായി താരത്യമം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇതില്‍ 173,000 തൊഴിലുകളും നേടിയത് വിദേശത്ത് ജനിച്ചവരാണ്. ബ്രിട്ടിഷ് വംശജര്‍ക്ക് ലഭിച്ചത് ആകെ 39,000 തൊഴിലാണ്.

ആകെയുള്ളതിന്റെ അഞ്ചുശതമാനം മാത്രമേ ബ്രിട്ടിഷുകാര്‍ക്ക് ലഭിച്ചിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റക്കാരെ നിയന്ത്രിക്കണം എന്നതിലേക്കാണ് രേഖകള്‍ വിരല്‍ചൂണ്ടുന്നതെന്ന് പ്രമുഖ ഗ്രൂപ്പായ മൈഗ്രേഷന്‍ വാച്ചിന്റെ സര്‍ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു. ബ്രിട്ടന്‍ വംശജരായ ജോലിക്കാര്‍ക്ക് കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലില്‍ പരിശീലനം നല്‍കണമെന്നും മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ഗ്രീന്‍ ആവശ്യപ്പെട്ടു.

യു.കെയിലെ തൊഴില്‍മാര്‍ക്കറ്റിനെക്കുറിച്ചുള്ള നിരാശാജനകമായ ചിത്രമാണ് പുതിയ രേഖകളിലൂടെ ലഭിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാണാക്കയങ്ങളില്‍ നിന്നും സമ്പദ്‌വ്യവസ്ഥ ഇനിയും കരകയറിയിട്ടില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മാ നിരക്ക് 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടുണ്ടെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.