1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2011

ലണ്ടന്‍: യു.കെയില്‍ ജനിച്ചുവീഴുന്ന പോളണ്ടുകാരുടെ എണ്ണം എട്ട് വര്‍ഷത്തിനുള്ളില്‍ 75,000ത്തില്‍ നിന്നും 521,000 ആയിമാറി. വൈദഗ്ധ്യം കുറഞ്ഞ ജോലികള്‍ ചെയ്യുന്നവരില്‍ അഞ്ചിലൊന്നുപേരും യു.കെയ്ക്ക് പുറത്തുള്ളവരാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പോളണ്ട് കാരുടെ എണ്ണത്തിലെ വര്‍ധനവ് പുറത്തുവന്നിരിക്കുന്നത്.

2004ല്‍ പോളണ്ടും മറ്റ് ഏഴ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇ.യുവില്‍ ലയിച്ചതിനുശേഷം യു.കെയിലേക്ക് കുടിയേറുന്നവരില്‍ ഭൂരിഭാഗവും പോളണ്ടുകാരാണ്. റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, കാറ്ററിംങ് മേഖലകളില്‍ വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിരിക്കുകയാണ്. ഇതേ കാലയളവില്‍ ഈ ഗ്രൂപ്പിലുള്‍പ്പെട്ട ബ്രിട്ടീഷ് തൊഴിലാളികളുടെ എണ്ണം 3.04മില്യണില്‍ നിന്നും 2.56മില്യണായി കുറഞ്ഞിട്ടുണ്ട്.

2007ന്റെ അവസാനങ്ങളില്‍ 100,000 പോളണ്ടുകാരാണ് യു.കെയിലേക്ക് കുടിയേറിയത്. എന്നാല്‍ 2009ല്‍ ഇത് 40,000 ആയി കുറഞ്ഞിരുന്നു. അതായത് യു.കെയിലെത്തുന്ന പോളണ്ടുകാര്‍ ഇവിടെ തന്നെ താമസമാക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. പോളണ്ട് ഇ.യുവില്‍ ചേരുന്നതിന് മുമ്പ് ബ്രിട്ടനിലെത്തിയിരുന്ന 55% പോളണ്ടുകാരും തൊഴില്‍ചെയ്യാന്‍ പ്രായമായവരായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള 390,462 പോളണ്ടുകാരില്‍ 85% 16നും 64നും ഇടയില്‍ പ്രായമുള്ളവരാണ്. യു.കെയിലെ പോളണ്ടുകാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ 2011ല്‍ 5.5% ആയിമാറിയിട്ടുണ്ട്. യു.കെയിലെ മൊത്തെ തൊഴിലില്ലായ്മ 7.7% ലെത്തിയിരുന്നപ്പോഴാണിത്.

അവസാനമായി ഇ.യുവില്‍ ലയിച്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആളുകളാണ് യു.കെയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയത്. യു.കെയിലെ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ ചെയ്യുന്നവരില്‍ 239,000 പേര്‍ ഈ രാജ്യത്തുനിന്നുള്ളവരാണ്. 2002ലുണ്ടായിരുന്ന 4,000ത്തിന്റെ 60 മടങ്ങോളം വരും ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.