1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2010

ഇമിഗ്രേഷന്‍ എഡിറ്റര്‍

യൂറോപ്പിന് പുറത്തു നിന്നുള്ളവര്‍ ബ്രിട്ടനിലേക്ക് വരുന്നത് നിയന്ത്രിക്കാന്‍ നെട്ടോട്ടമോടുന്ന കൂട്ട് കക്ഷി സര്‍ക്കാരിന് അടുത്ത വര്‍ഷം നേരിടേണ്ടി വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തെ ആയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന ഗ്രീസ് ,അയര്‍ലണ്ട്, പോര്‍ച്ചുഗല്‍,സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും യു കേയിലേക്ക് തൊഴില്‍ അന്വേഷകരുടെ ഒഴുക്കു തന്നെയുണ്ടാവും.ബ്രിട്ടിഷ് എക്കോണമി താരതമ്യേന മെച്ചപ്പെട്ടതാണെന്നതാണ് ഈ ഒഴുക്കിന് കാരണം.

ശരാശരി കുടിയേറ്റം ഇപ്പോഴുള്ള രണ്ടു ലക്ഷത്തില്‍ നിന്നും ഗണ്യമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‌ഷ്യം.ഈ പരിധിയില്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റം ഉള്‍പ്പെടുത്തുന്നില്ല.അടുത്ത വര്‍ഷം ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന ഒഴുക്ക് സര്‍ക്കാരിന്‍റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കും.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ ഹംഗറി അടുത്ത മാസം മുതല്‍ യൂറോ സോണിന് പുറത്തു താമസിക്കുന്ന ഹംഗറി വംശജര്‍ക്ക് പൌരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ഇപ്പോള്‍ സെര്‍ബിയ.ഉക്രയിന്‍ എന്നീ രാജ്യങ്ങളില്‍ ഉള്ള അഞ്ചു ലക്ഷത്തോളം ആളുകള്‍ ഇപ്രകാരം ഹംഗേറിയന്‍ പാസ്പോര്‍ട്ടുമായി ബ്രിട്ടനില്‍ എത്തിയേക്കുമെന്ന് സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക അരക്ഷിതാവസ്ഥ മൂലം അയര്‍ലണ്ട് വിടുന്ന ആളുകളില്‍ നല്ലൊരു വിഭാഗം ബ്രിട്ടനിലെത്തിയേക്കും.ലാത്വിയ,ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ്‌ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം യു കെ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഒരു ലക്ഷം പേരുടെ കുറവാണ് വന്നിരിക്കുന്നത്.എന്തായാലും യൂറോപ്പിന് പുറത്തു നിന്നുള്ളവരെ നിയന്ത്രിക്കുന്നത്‌ കൊണ്ടു മാത്രം കുടിയേറ്റം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ കൂട്ട് കക്ഷി സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം നടപ്പിലാക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.