1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

തന്റെ അച്ഛന്‍ അറ്റ്‌ലാന്റ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് നടന്‍ രാജ് കിരണിന്റെ മകള്‍ റിഷിക. ന്യൂയോര്‍ക്കില്‍ വച്ചാണ് അദ്ദേഹത്തെ കാണാതായത്. അത് കുടുംബവഴക്കിനെ തുടര്‍ന്നുള്ള ഒളിച്ചോട്ടമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

‘അച്ഛന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. സിനിമാ ലോകത്ത് നിറഞ്ഞുനിന്ന സമയത്തും അദ്ദേഹം നല്ലൊരു ഭര്‍ത്താവും അച്ഛനുമായിരുന്നു. ഒരു സാധാരണ ജീവിതമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ ബോളിവുഡ് സ്റ്റാറാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടേയില്ല.’

‘ഞങ്ങളുടെ കുടുംബത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ ഇതുവരെ പുറത്തുപറയാതിരുന്നതാണ്. ഇതാണ് അതെല്ലാം വെളിപ്പെടുത്താന്‍ പറ്റിയ സമയമെന്ന് തോന്നുന്നു. എട്ട് വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍വച്ചാണ് അദ്ദേഹത്തെ കാണാതായത്. ഞങ്ങളോട് പറയാതെ അദ്ദേഹം എങ്ങോട്ടും പോകാറില്ലായിരുന്നു അതുകൊണ്ടുതന്നെ കാണാതായപ്പോള്‍ ഞങ്ങള്‍ വല്ലാതെ ഭയന്നു. പോലീസിന് പരാതി നല്‍കി. സ്വകാര്യ ഡിക്ടറ്റീവുകളെകൊണ്ട് അന്വേഷിപ്പിച്ചു. പക്ഷേ അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല.’

‘കാണാതാകുന്നതിന് കുറച്ചു മുമ്പ് അദ്ദേഹത്തിന് ചെറിയതോതില്‍ മാനസികരോഗം ഉണ്ടായിരുന്നു. ഇത് മറ്റാരെയും അറിയിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അച്ഛന്റെ തീരോധാനത്തിനു പിന്നില്‍ കുടുംബമാണെന്നതരത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളാണ് ഇക്കാര്യം പറയാന്‍ എന്നെ നിര്‍ബന്ധിതയാക്കിയത്.’

‘രാജ്കിരണ്‍ മെന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടെന്ന് തന്നെയൊരാള്‍ അറിയിച്ചതായി ഋഷി കപൂറാണ് ഞങ്ങളെ അറിയിച്ചത്. അദ്ദേഹവുമായി ബന്ധപ്പെടാന്‍ തന്റെ കൈയ്യില്‍ നമ്പരൊന്നുമില്ല. അദ്ദേഹത്തെ കാണണമെന്നും അറ്റ്‌ലാന്റയില്‍ പോയി തിരികെ വിളിക്കണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും ഋഷി പറഞ്ഞിരുന്നു.ഞങ്ങളുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള അദ്ദേഹം വര്‍ഷങ്ങളായി അച്ഛനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അച്ഛനെ കണ്ടെത്താന്‍ ഞങ്ങളും എല്ലാ മാര്‍ഗവും പരീക്ഷിച്ചു. ഇനിയും കണ്ടെത്താനായിട്ടില്ല.’ റിഷിക വേദനയോടെ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.