1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011

വിലനിയന്ത്രണം എടുത്തുകളയുന്നതോടെ പോസ്‌റ്റേജ് സ്റ്റാമ്പുകളുടെ വില ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇതിനായുള്ള നീക്കം റോയല്‍ മെയില്‍ ആരംഭിച്ചുകഴിഞ്ഞതായാണ് സൂചനയെന്ന് പോസ്റ്റ്‌കോം പുറത്തിറക്കിയ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. വില നിയന്ത്രണങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഫലമായി സ്റ്റാമ്പുകളുടെ വില വര്‍ധിച്ചേക്കുമെന്ന് ബിസിനസ് സ്ഥാപനങ്ങളും കുടുംബങ്ങളും ആശങ്കപ്പെടുന്നു.

ഫസ്റ്റ്ക്ലാസ് സ്റ്റാമ്പിന്റെ വിലയില്‍ തിങ്കളാഴ്ച്ച മുതല്‍ അഞ്ച് പെന്നിയുടെ വര്‍ധനവാണ് ഉണ്ടാവുക. ഇതോടെ വില 46 പെന്നിയായി ഉയരും. സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പിന്റെ വില നാല് പെന്നി ഉയര്‍ന്ന് 36 പെന്നിയാകും. ദീര്‍ഘമായ കത്തയക്കുന്നവരാകും പുതിയ നീക്കത്തോടെ കഷ്ടത്തിലാവുക. ജന്‍മദിന കാര്‍ഡുകളും ക്രിസ്മസ് കാര്‍ഡുകളും അയക്കുന്നതിന് ഇനി ചിലവേറും. സ്‌പെഷല്‍ ഡെലിവറി, ബിസിനസ് പോസ്റ്റ്, ഭാരമേറിയ പാര്‍സലുകള്‍ എന്നിവയുടെ ഇടപാടിനും വിലയേറാനാണ് സാധ്യത.

അതിനിടെ വിലനിര്‍ണയത്തില്‍ റോയല്‍ മെയിലിന് പൂര്‍ണസ്വാതന്ത്യം നല്‍കുന്നതിനോട് ജനങ്ങള്‍ക്ക് എതിര്‍പ്പാണെന്ന് കണ്‍സ്യൂമര്‍ ഫോക്കസ് പറഞ്ഞു. നിലവില്‍ പോസ്റ്റല്‍ സേവനങ്ങള്‍ക്ക് ഒരു നിശ്ചിത തുകയാണ് റോയല്‍ മെയില്‍ ഈടാക്കുന്നത്. എന്നാല്‍ ഇനി ദൂരത്തിന്റെ അടിസ്ഥാനത്തില്‍ വിലയിലും മാറ്റങ്ങള്‍ വരാന്‍ ഇടയുണ്ടെന്നാണ് സൂചന. പോസ്റ്റല്‍ സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ആളുകള്‍ക്ക് നിരവധി ആശങ്കകളുണ്ട്. ഇത്തരം ആശങ്കകള്‍ അകറ്റാനായി ഒരു സംവിധാനം കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടതെന്ന് കണ്‍സ്യൂമര്‍ ഫോക്കസ് വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.