1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2011

ലണ്ടന്‍:വ്യാജരേഖ ഉണ്ടാക്കി യു.കെയില്‍ നിന്നും 800,000 പൌണ്ട് ബെനഫിറ്റ്‌ ആയി അടിച്ചു മാറ്റിയതിനു ശേഷം നാട്ടിലേക്ക് പറക്കാന്‍ ശ്രമിച്ച റൊമേനിയന്‍ ജിപ്‌സികളുടെ സംഘത്തിന് തടവ് ശിക്ഷ. സംഘത്തിന്റെ തലവന്‍മാരായ ടെലുസ് ഡിമിട്രു, ക്ലോഡിയ റാഡു എന്നിവരുള്‍പ്പെടെ എട്ട് പേരാണ് തടവിലായത്. ഈ തുക കൈപറ്റാനായി ഇവര്‍ വ്യാജ താമസ സര്‍ട്ടിഫിക്കറ്റും, ജോലി വിവരങ്ങളും നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി.

പണവുമായി നാട്ടിലേക്ക് പറക്കുന്നതിനിടയില്‍ എസ്സക്‌സിലെ സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെനിന്നുള്ള റെഗുല്‍ ബജറ്റ് എയര്‍ലൈനില്‍ റൊമാനിയയിലേക്ക് പോകാനായിരുന്നു പദ്ധതി. യു.കെയിലെ ബെനഫിറ്റ്‌ വ്യവസ്ഥയ്ക്ക് വമ്പിച്ച തിരിച്ചടിയാണ് ഈ കുംഭകോണമെന്ന് കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞു.

ടാക്‌സ് ക്രഡിറ്റ്, ഇന്‍കം സപ്പോട്ട്, കുട്ടികള്‍ക്കുള്ള സഹായധനം, വീടുനുള്ള സഹായധനം എന്നിവ ലഭിക്കുന്നതിനായി വ്യാജ ഹോം ഓഫീസ് റസിഡന്‍സി ഡോക്യുമെന്റ്‌സും, ജോബ് റഫറന്‍സും ഇവര്‍ ഉപയോഗിച്ചതായി കണ്ടെത്തി.

2007ല്‍ റൊമാനിയയും ബള്‍ഗേറിയയും ഇ.യുവില്‍ ചേര്‍ന്നപ്പോഴുള്ള നിബന്ധനപ്രകാരം ബ്രിട്ടനില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരുവര്‍ഷമെങ്കിലും ജോലി ചെയ്തവര്‍ക്കും മാത്രമേ ഇത്തരം സഹായധനം ആവശ്യപ്പെടാനാകൂ. എന്നാല്‍ തങ്ങള്‍ക്ക് കുട്ടികളുണ്ടെന്ന് പറയുകയും ഇത് തെളിയിക്കാനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകളും, ഫോട്ടോകളും ഹാജരാക്കിയുമാണ് സംഘം ഈ നിയമത്തിന് പഴുതുണ്ടാക്കിയത്.

സംഭവത്തെത്തുടര്‍ന്ന് റോമ ജിപ്‌സി വിഭാഗത്തില്‍പെട്ട ഈ എട്ടുപേരെയും വ്യാജ ജോബ് റഫറന്‍സ് സ്വന്തമാക്കാന്‍ ഇവരെ സഹായിച്ച ഒരു ബ്രിട്ടീഷുകാരനെയും ജയിലിലടച്ചിട്ടുണ്ട്.

മെട്രോപൊലീറ്റന്‍ പോലീസും, റൊമാനിയന്‍ പോലീസും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ് ഇവരെ കുടുക്കിയത്. പിടിയിലായ റാഡുവിന്റെയും അവരുടെ ഭര്‍ത്താവിന്റെയും കയ്യില്‍ നിന്നും 1,800പൗണ്ടും, 11,400പൗണ്ട് മൂല്യമുള്ള യൂറോകളും പണമായി പിടിച്ചെടുത്തു. കൂടാതെ വിദേശത്തേക്ക് പണം അയച്ചെന്ന് തെളിയിക്കുന്ന രേഖകളുമുണ്ട്. റാഡുവിന്റെ ഭര്‍ത്തൃ സഹോദരനില്‍ നിന്നും 29,000പൗണ്ട് പോലീസ് പിടിച്ചെടുത്തു.

ഡിമിട്രുവിനും നാലര വര്‍ഷത്തെ തടവും ഡിമിട്രുവിന്റെ ആദ്യ ഭാര്യ റമോണയ്ക്ക് രണ്ട് വര്‍ഷത്തെ തടവും, റമോണയുടെ സഹോദരി ക്ലൗഡിയ റാഡുവിന് ആറ് മാസത്തെ തടവും, അവരുടെ അച്ഛന്‍ ലോണ്‍ സ്‌റ്റോയികയ്ക്കും, ആന്‍ഡ്രിയന്‍ റാഡുവിനും 12 മാസത്തെ തടവുമാണ് വിധിച്ചിട്ടുള്ളത്.

ഡോറിന ഡിമിട്രുവിന് എട്ട് മാസത്തെ തടവും, മരിയന്‍ ഗോര്‍ഗിന് രണ്ടുവര്‍ഷവും നാല് മാസവും തടവും, ജോണ്‍ ലിന്‍കന് നാലാഴ്ചത്തെ തടവും, ബ്രിട്ടീഷ് ബില്‍ഡര്‍ അബ്ദല്‍ ലെംസാറ്റിന് ഒമ്പതുമാസത്തെ തടവും കോടതി വിധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.