1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011

പോപ്പ് സൂപ്പര്‍സ്‌ററാര്‍ ഷക്കീറ പ്രസിദ്ധിയുടെ നെറുകയിലെത്തി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ തന്റെ സുന്ദരമായ ശബ്ദം ഇനി പാടാന്‍ മാത്രമല്ല ജനസേവനത്തിനുകൂടി ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം.

തനിക്കുള്ള ഈ പ്രശസ്തി ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്റെ ശബ്ദം ഇനി പാടാന്‍ മാത്രമല്ല, ജനനന്മയ്ക്കായി ഉപയോഗിക്കാനാണ് തീരുമാനം.- ഷക്കീറ പറഞ്ഞു.

കൊളംബിയയിലെ നാലാമത്തെ കോടീശ്വരിയാണ് ഷക്കീറ. എന്നാല്‍ മറ്റുള്ളവരെപ്പോലെ പണം വീട്ടിലോ, ബാങ്കിലോ സൂക്ഷിക്കുകയല്ല ഷക്കീറ ചെയ്തത്. ഇതിനകം തന്നെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഷക്കീറ സ്‌ക്കൂളുകളും കമ്മ്യൂണിറ്റി സെന്ററുകളും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

കൊളംബിയയിലെ ചില ദരിദ്ര നഗരങ്ങളിലെ ജീവിത നിലവാരം അന്നന്ന് തകരുകയാണ്. 50% ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണെന്നും ഷക്കീറ പറഞ്ഞു.

2010ല്‍ യു.എസ് പ്രസിഡന്റ് ഒബാമ ഷക്കീറയെ കണ്ടപ്പോഴും ആവശ്യപ്പെട്ടതും ഇതായിരുന്നു. രാജ്യത്ത് വിദ്യാഭ്യാസമില്ലാത്ത പാവങ്ങളെ വിദ്യാസമ്പന്നരാക്കുന്ന പദ്ധതിക്ക് പിന്നിലുണ്ടാവണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി ആഗോളതലത്തില്‍ ഫണ്ട് കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കണമെന്നും ഒബാമ നിര്‍ദേശിച്ചിരുന്നു.

അടുത്തിടെ തന്റെ ഏഴാമത്തെ സ്‌ക്കൂള്‍ കാര്‍ടാന്‍ഗനയില്‍ ഷക്കീറ ഉദ്ഘാടനം ചെയ്തിരുന്നു.
സെറോ ഡീ പോപ ഗോത്രത്തിലെ 58,000ത്തോളം ആളുകളില്‍ 15,00കുട്ടികളെ പഠിപ്പിക്കാന്‍ സാധ്യമാകുന്ന ഒരു സ്‌ക്കൂളാണിത്. കണ്ണീര്‍ പൊഴിച്ച് കൊണ്ടാണ് ഷക്കീറ സ്‌ക്കൂളിന്റെ ഉദ്ഘാടനവേളയില്‍ അന്ന് സംസാരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.