1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

ബോളിവുഡ് താരവും എം.പിയുമായ സഞ്ജയ് ദത്തിനു വിദേശയാത്ര നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണു വിദേശയാത്രയ്ക്കു കോടതി അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്.

എന്നാല്‍ അടുത്തവര്‍ഷം ജനുവരി 10ന് ഈ അനുമതിയുടെ കാലാവധി കഴിയുമെന്നും കോടതി അറിയിച്ചു. 10നുശേഷം വിദേശയാത്ര നടത്തിയാല്‍ ദത്തിനെതിരെ നടപടിയുണ്ടാവും. യാത്രയ്ക്കു ശേഷം പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശയാത്ര നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് കോടതിയെ സമീപിച്ചത്. ജൂണ്‍ 2012 വരെ അനുമതി കാലാവധി വേണമെന്നായിരുന്നു ദത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി പരിഗണിച്ചില്ല.

1993 മുംബൈ സ്‌ഫോടന കേസില്‍ പ്രതിയായശേഷം വിദേശയാത്രകള്‍ക്കു കോടതി വിദേശ യാത്രകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. എകെ 47 തോക്ക് കൈവശം വച്ചതിനാണ് 2006 നവംബറില്‍ പ്രത്യേക ടാഡ കോടതി സഞ്ജയ് ദത്തിനെ പ്രതിയാക്കിയത്.

കേസില്‍ ആറു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 2007ലാണ് ദത്ത് ജാമ്യത്തിലിറങ്ങിയത്. വിദേശയാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് അന്നുമുതല്‍ ദത്ത് കോടതി കയറിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.