1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2011

ലണ്ടന്‍:സര്‍ക്കാറിന്റെ ടൂറിസം നയത്തിന്റെ ഭാഗമായി സമ്മര്‍ ടൈം രണ്ടുമണിക്കൂര്‍ കൂട്ടാന്‍ ശുപാര്‍ശ. യു.കെയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന നീക്കം അടുത്ത ആഴ്ച്ചയോടെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച ആരംഭിച്ച് ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ച അവസാനിക്കുന്നതാണ് ബ്രിട്ടനിലെ സമ്മര്‍ ടൈം.സമയം കണക്കാക്കുന്നതിന് അടിസ്ഥാനമായ ഗീന്‍ വിച് സമയം തന്നെയാണ് വിന്‍ററിലെ ബ്രിട്ടിഷ് സമയം.എന്നാല്‍ സമ്മറില്‍ ഗീന്‍ വിച് സമയത്തിനെക്കാള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് വയ്ക്കുകയാണ് ബ്രിട്ടനില്‍ ചെയ്യുന്നത്.പുതിയ പരിഷ്ക്കാരം നടപ്പിലായാല്‍ ഗീന്‍ വിച് സമയത്തിനെക്കാള്‍ രണ്ടു മണിക്കൂര്‍ മുന്നോട്ട് വയ്ക്കേണ്ടി വരും.

ഗീന്‍ വിച് ടൈമും ഇന്ത്യന്‍ സമയവും തമ്മിലുള്ള വ്യത്യാസം വര്‍ഷം മുഴുവനും അഞ്ചര മണിക്കൂര്‍ ആണ്. ഫലത്തില്‍ ഇന്ത്യയുമായി ബ്രിട്ടന്റെ സമ്മര്‍ സമയ വ്യത്യാസം മൂന്നര മണിക്കൂര്‍ ആകും. (5.5 – 2 ). വിന്ററിലേത് ഇപ്പോഴുള്ള അഞ്ചര മണിക്കൂര്‍ എന്നത് നാലര മണിക്കൂര്‍ ആകുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.

എന്നാല്‍ വേണ്ടപ്പെട്ടവരുമായി ചര്‍ച്ചനടത്തിയിട്ടുമാത്രമേ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാവൂ എന്നാണ് സംസ്‌കാരിക വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ സ്‌കോട്ട്‌ലന്റില്‍ ‘ഡബിള്‍ സമ്മര്‍ട്ടൈം’ നിര്‍ദ്ദേശത്തിനെതിരേ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

ടൂറിസത്തിലൂടെ രാജ്യത്തിന് ലഭിക്കുന്ന വരുമാനത്തില്‍ വന്‍ വര്‍ധന വരുത്താന്‍ നീക്കം സഹായിക്കുമെന്നും പരിസ്ഥതിതിക്ക് അനുകൂലമായ നിര്‍ദ്ദേശമാണിതെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു.

എന്നാല്‍ നേരത്തേ ഉണരുന്ന കര്‍ഷകര്‍ക്കെല്ലാം തിരിച്ചടിയാകുന്ന നടപടിയാണിതെന്ന് എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നുണ്ട്. വാഹനാപകടം വര്‍ധിക്കാനും റോഡരികിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാക്കാനും ഇത് ഇടയാക്കുമെന്നും ആരോപണമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.