1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2011

കേരളത്തിലെ കലോല്‍സവ വേദികളില്‍നിന്നും എടുത്തുമാറ്റേണ്ട ഒന്നല്ല സിനിമാറ്റിക് ഡാന്‍സെന്ന് ചലച്ചിത്രനടി ശ്വേത മേനോന്‍. സിനിമാറ്റിക് ഡാന്‍സ് നിരോധിക്കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു ശ്വേത. ആഭാസകരമായ രീതിയില്‍ കുട്ടികളെ വേഷംകെട്ടിച്ച ഡാന്‍സ് ചെയ്യിക്കുന്നതിനോട് യോജിപ്പില്ല. അവരെ സെക്‌സിയായി അവതരിപ്പിക്കുന്നതിനുപകരം കുട്ടികളായി തന്നെ സിനിമാറ്റിക് ഡാന്‍സിലൂടെ അവതരിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ശ്വേത പറഞ്ഞു.

കേരളത്തിലെ സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സിന്റെ നിരോധനം കര്‍ശനമായി പാലിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് കഴിഞ്ഞ ദിവസം സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഒന്നരവര്‍ഷംമുമ്പ് സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത വന്നിരുന്നെങ്കിലും അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ചെറിയ കുട്ടികളെ മുതിര്‍ന്നവരുടെ വേഷംകെട്ടിച്ച് വേദിയിലെത്തിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. നിര്‍ബന്ധമായും ഇത് തടയേണ്ടതുണ്ട്. തന്റെ വിദ്യാഭ്യാസകാലത്ത് സിനിമാറ്റിക ഡാന്‍സ് ഇല്ലായിരുന്നെന്നും നാടോടി നൃത്തമാണ് താന്‍ അവതരിപ്പിച്ചിരുന്നതെന്നും ശ്വേത പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.