1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2011

ലണ്ടന്‍: മാസങ്ങളായുള്ള തകര്‍ച്ചയ്ക്കുശേഷം ഹൗസിങ് മാര്‍ക്കറ്റ് ഉയര്‍ച്ചയിലേക്ക്. കഴിഞ്ഞ പത്തുമാസത്തെ അപേക്ഷിച്ച് ഏറ്റവും കൂടിയ വില നിരക്കിലാണ് മാര്‍ക്കറ്റ് എത്തിനില്‍ക്കുന്നത്. വില്‍ക്കുന്നവര്‍ വീടിന് ആവശ്യപ്പെടുന്ന വില കൂടിയിരിക്കുകയാണ്. ഒരു വീടിന് ആവശ്യപ്പെടുന്ന ശരാശരി വിലയില്‍ 0.5% വര്‍ധനവാണുണ്ടായിരിക്കുന്നത്. ഫെബ്രുവരിയിലെതിനെക്കാല്‍ 0.3% വര്‍ധനവാണിത് സൂചിപ്പിക്കുന്നത്.

ലണ്ടനിലാണ് വില ഏറ്റവും കൂടിയിരിക്കുന്നതെന്നാണ് ഫിന്റ പ്രോപ്പേര്‍ട്ടി. കോം നടത്തിയ പഠനത്തില്‍ വ്യക്തമായത്. 0.9%മാണ് ലണ്ടനിലെ ശരാശരി വിലവര്‍ധനവ്. ലണ്ടനില്‍ വീടുകള്‍ക്ക് ആവശ്യപ്പെടുന്ന ശരാശരി വില 432,968പൗണ്ടാണ്. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കുറഞ്ഞ വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 0.2%മാണ് ഇവിടുത്തെ ശരാശരി വിലവര്‍ധനവ്.

ഒരു വീട് മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ശരാശരി സമയം 98ദിവസത്തില്‍ നിന്നും 89ദിവസമായും മാറിയിട്ടുണ്ട്. എന്നാല്‍ 2011ന്റെ ശേഷിക്കുന്ന മാസങ്ങളില്‍ വില എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് ഫിന്റ പ്രോപ്പേര്‍ട്ടി.കോമിന്റെ പ്രോപ്പേര്‍ട്ടി അനലിസ്റ്റ് നിഗല്‍ ലെവിസ് പറയുന്നത്. ഇപ്പോഴത്തെ കണക്കുകള്‍ കാണിക്കുന്നത് ഉപഭോക്താവ് ഈ മാസം കാണിച്ച താല്‍പര്യമാണ്. മാര്‍ക്കറ്റില്‍ ഹൗസിങ് സ്‌റ്റോക്കിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഡിമാന്റ് വര്‍ധിച്ചതാണ് വിലകൂടാന്‍ കാരണമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.