1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

കാന്‍: അറുപത്തിനാലാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അമേരിക്കന്‍ സംവിധായകന്‍ ടെറന്‍സ് മാലികിന്റെ ‘ദ ട്രീ ഓഫ് ലൈഫ്’ എന്ന ചിത്രത്തിനു ഗോള്‍ഡന്‍ പാം പുരസ്‌കാരം. ഞായറാഴ്ച രാത്രിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ബ്രാഡ് പിറ്റ്, സീന്‍ പെന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വലിപ്പവും, പ്രാധാന്യവും, ഉദ്ദേശ്യവുമെല്ലാം ഈ പുരസ്‌കാരം നേടാന്‍ ചിത്രത്തെ പ്രാപ്തമാക്കുന്നതാണെന്ന് ജൂറി പ്രസിഡന്റ് റോബേര്‍ട്ട് നിറോ പറഞ്ഞു.

1950കളില്‍ നടക്കുന്ന കഥയാണ് ‘ദ ട്രീ ഓഫ് ലൈഫ്’ പറയുന്നത്. ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളും മനുഷ്യനും ദൈവവുമായുള്ള ബന്ധവും സംബന്ധിച്ച ചോദ്യങ്ങള്‍ക്കു ഉത്തരം തേടുന്ന ഒരു നിഷ്‌കളങ്കനായ കുട്ടി ബാല്യ, കൗമാര, യൗവന അവസ്ഥകളിലൂടെ കടന്നുപോകുന്നതാണ് കഥയുടെ ഇതിവൃത്തം. രണ്ടു മണിക്കൂര്‍ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ജീവിതത്തെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മാലിക് പറഞ്ഞു.

‘മെലാന്‍ങ്കലിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനു കീസ്റ്റന്‍ ഡണെസ്റ്റിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘ദ ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനു ഫ്രഞ്ച് നടന്‍ ജീന്‍ ഡജര്‍ഡ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. നിക്കോളാസ് വിന്‍ഡിംഗ് റെഫനാണ് (‘ഡ്രൈവ്’) മികച്ച സംവിധായകന്‍. ജോസഫ് സെഡാറാണ്(ഫൂട്ട്‌നോട്ട്) മികച്ച തിരക്കഥാകൃത്ത്.

2004നു ശേഷം ഇതാദ്യമായാണ് കാനില്‍ യു.എസ് ചിത്രം പുരസ്‌കാരം നേടുന്നത്. 2004 ലില്‍ മിക്കൈല്‍ മൂറിന്റെ ഫാരന്‍ ഹീറ്റ് 9/11 എന്ന രാഷ്ട്രീയ ഡോക്യുമെന്ററിയാണ് പുരസ്‌കാരം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.