1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2011

സിനിമയില്‍ ദിലീപിന്റെ കോമഡി രംഗങ്ങള്‍ ബോറാണെന്നും രസകരമാണെന്നും പറയുന്നവരുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ദിലീപ് നടത്തിയ കോമഡി പ്രസംഗം ബോറാണെന്ന് ആരും പറയില്ല. ആദായനികുതി വകുപ്പിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ദിലീപിന്റെ പ്രകടനം.

താരരാജാക്കന്‍മാരുടെ വീട്ടില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കെയാണ് ദിലീപ് ആദായനികുതി വകുപ്പിന്റെ പരിപാടിയിലെത്തിയത്. അതുകൊണ്ടുതന്നെ പ്രസംഗത്തിലെ താരം റെയ്ഡ് ആയിരുന്നു. ഇന്‍കം ടാക്‌സുകാര്‍ വിളിച്ചാല്‍ ഏത് ഷൂട്ടിംങ് തിരക്കില്‍ നിന്നും തങ്ങള്‍ ഓടിയെത്തുമെന്നുപറഞ്ഞാണ് ദിലീപ് പ്രസംഗം തുടങ്ങിയത്. ‘ഞങ്ങള് പാവങ്ങളാ. ശിക്ഷിക്കുകയൊന്നും വേണ്ട അഥവാ നികുതിയടക്കാന്‍ നേരം വൈകിയാല്‍ ഒന്നു പേടിപ്പിച്ചാല്‍ മതി. ഓടി വന്ന് നികുതിയടച്ചോളും’ ദിലീപ് പറഞ്ഞു.

‘റെയ്ഡ് വാര്‍ത്തയറിഞ്ഞയുടന്‍ ഞാന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു. എല്ലാം നിങ്ങളുടെ കുറ്റം കൊണ്ടുതന്നെയാണെന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു. ഇന്‍കം ടാക്‌സ് റെയ്ഡുകള്‍ പുലര്‍ച്ചെ തന്നെ നടത്തണമെന്ന് നിങ്ങളൊരു സിനിമയില്‍ പറഞ്ഞിട്ടില്ലേ, ഉദ്യോഗസ്ഥര്‍ അത് പാലിച്ചേയുള്ളൂ. എന്റെ വാക്കുകള്‍ കേട്ട് മമ്മൂക്ക പൊട്ടിച്ചിരിച്ചു.’

നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താരങ്ങള്‍ പിശകുകള്‍ പലപ്പോഴും താരങ്ങളുടെതല്ലെന്നും കണക്കപ്പിള്ളകളുടെ അശ്രദ്ധയാണ് താരങ്ങളെകുഴിയില്‍ ചാടിക്കുന്നതെന്നും നടന്‍ പറഞ്ഞു. ‘നടന്‍ ജയറാം പറഞ്ഞുതരും വരെ ആദായ നികുതിയെക്കുറിച്ചൊന്നും തനിക്കറിയില്ലായിരുന്നു. ആദായ നികുതി അടച്ചോ എന്ന് ജയറാം ചോദിച്ചപ്പോള്‍ അത് എവിടെയാണ് അടക്കേണ്ടതെന്ന് മറുചോദ്യമാണ് ഞാന്‍ ചോദിച്ചത്. പിന്നീട് ജയറാമാണ് ഇക്കാര്യങ്ങള്‍ തനിക്ക് വിശദമാക്കിതന്നത്’ അദ്ദേഹം വ്യക്തമാക്കി.

സിനിമാ താരങ്ങളുടെ ജിവിതം അപകടം പിടിച്ചതാണ്. എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ നിന്നും പുറത്താകാം. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വിഭാഗക്കാര്‍ എന്ന നിലയില്‍ താരങ്ങള്‍ക്ക് കുറച്ചുകൂടി സാമൂഹ്യ സുരക്ഷ ഉറപ്പുനല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

അവസാനം തെല്ലുഭയം കലര്‍ന്ന വാക്കുകളോടെയാണ് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ട്. നമുക്ക് ഇനിയും കാണാന്‍ കഴിയട്ടെ, നല്ല രീതിയില്‍ മാത്രം. ദിലീപ് വാക്കുകള്‍ അവസാനിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.