1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2011

ഏദന്‍സ്: വിഖ്യാത സംവിധായകന്‍ മിഹൈല്‍സ് കകോഗിയാനിസ് (90) അന്തരിച്ചു. കസാന്‍ദ് സാക്കിസിന്റെ നോവലായ ‘സോര്‍ബ ദ ഗ്രീക്കി’ന് ക്ലാസിക് ചലച്ചിത്ര രൂപമൊരുക്കിയതിലൂടെയാണ് കകോഗിയാനിസ് വിശ്വപ്രസിദ്ധി നേടുന്നത്. പത്ത് ദിവസത്തോളമായി അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

‘സോര്‍ബ ദ ഗ്രീക്ക്’ എന്ന ചിത്രം മികച്ച സംവിധായകനുള്‍പ്പെടെയുള്ള മൂന്ന് ഓസ്‌കാറുകള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നു. കാന്‍ ചലച്ചിത്രമേളയില്‍ സ്ഥിര സാന്നിധ്യമാണ് ഈ ചിത്രം.

1922 ജൂണ്‍ 11 ന് ലണ്ടനിലെ ലിമാസോളിലാണ് മിക്കൈല്‍ കകോയാനിസ് എന്നറിയപ്പെടുന്ന കകോഗിയാനിസിന്റെ ജനനം. പഠനത്തിന് ശേഷം ബി.ബി.സിയില്‍ പ്രൊഡ്യൂസറായി ജോലി നേടി. സോര്‍ബ ദ ഗ്രീക്കിലൂടെയാണ് അദ്ദേഹം ലോകം അറിയുന്ന സംവിധായകനായി മാറിയത്.

‘സോര്‍ബ ദ ഗ്രീക്ക്’ എന്ന ചിത്രത്തിനുശേഷം പുറത്തുവന്ന ‘സ്റ്റെല്ല’ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അതിനുശേഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് സോര്‍ബയുടെ വിജയം ആവര്‍ത്തിക്കാനായില്ല. ആണവയുദ്ധങ്ങളെ പരിഹസിച്ചുകൊണ്ടു ചെയ്ത ‘ദ ഡെ ദ ഫിഷ് കെയിം ഔട്ട്’ എന്ന ചിത്രം ദയനീയമായി പരാജയപ്പെട്ടു. പിന്നീട് ക്ലാസിക്കല്‍ നാടകത്തിലേക്ക് അദ്ദേഹം ശ്രദ്ധയൂന്നി. ‘യൂരിപിഡസ്’, ‘ദ ട്രോജന്‍’, തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.

1987ലെ ‘സ്വീറ്റ് കണ്‍ട്രി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നു. 1999ല്‍ പുറത്തിറങ്ങിയ ‘ദ ചെറി ഓര്‍ച്ചാര്‍ഡാ’ണ് അവസാന ചിത്രം.

ഗ്രീക്ക് സിനിമയെ പുറംലോകത്തിന് പരിചയപ്പെടുത്തിയ മികച്ച കലാകാരനായാണ് കകോയാനിസിനെ ചലച്ചിത്രലോകം വിലയിരുത്തുന്നത്. കാന്‍, ബെര്‍ലിന്‍, ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്ത തുടങ്ങി ലോകോത്തര പുരസ്‌കാരങ്ങള്‍ നിരവധി തവണ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍  നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.